Friday December 14th, 2018 - 9:44:am
topbanner

മുംബൈയുടെ തനിനിറം ഇതാണ്...സ്ത്രീകള്‍ക്ക് ധൈര്യത്തോടെ ഇറങ്ങിനടക്കാന്‍ കഴിയുന്ന മുംബൈ തെരുവുകള്‍ വെറും 22%

suji
മുംബൈയുടെ തനിനിറം ഇതാണ്...സ്ത്രീകള്‍ക്ക് ധൈര്യത്തോടെ ഇറങ്ങിനടക്കാന്‍ കഴിയുന്ന മുംബൈ തെരുവുകള്‍ വെറും 22%

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. പക്ഷെ മെട്രൊപൊളിറ്റന്‍ പകിട്ടില്‍ തിളങ്ങുമ്പോഴും മുംബൈ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഈ സംശയങ്ങള്‍ ഒന്നുകൂടി ബലപ്പെടുത്തുന്ന സര്‍വ്വെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകള്‍ക്ക് സമാധാനമായി ധൈര്യത്തോടെ ഇറങ്ങിനടക്കാന്‍ കഴിയുന്ന തെരുവുകള്‍ മുംബൈയില്‍ വെറും 22% ശതമാനമാണെന്നാണ് കണ്ടെത്തല്‍.

മുംബൈ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണങ്ങളും, മറ്റ് നീക്കങ്ങളും ഫലം കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫലം. എന്‍ജിഒകളായ അക്ഷര, സേഫ്റ്റിപിന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സര്‍വ്വെയിലാണ് മുംബൈയുടെ തനിനിറം പുറത്തുവന്നത്. നഗരത്തിന്റെ ആകെയുള്ള സുരക്ഷാ റേറ്റിംഗ് 56 ശതമാനമാണ്. അതായത് മുംബൈയുടെ 44% പ്രദേശങ്ങളും സുരക്ഷിതമല്ലെന്ന് തന്നെ. 22% തെരുവുകളിലൂടെ മാത്രമേ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടന്നുപോകാന്‍ സാധിക്കുന്നുള്ളൂ.

വെട്ടവും വെളിച്ചവുമുള്ള പ്രദേശങ്ങളാകട്ടെ 31 ശതമാനം മാത്രം. സേഫ്റ്റിപിന്‍ ആപ്പ് ഉപയോഗിച്ചവര്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നടപടികള്‍ ഉറപ്പാക്കാന്‍ പോലീസ്, മുനിസിപ്പല്‍ വകുപ്പുകള്‍ നിര്‍ദ്ദേശം നല്‍കുമെന്ന് മഹാരാഷ്ച്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. തെരുവുകളില്‍ വെളിച്ചം ഉറപ്പാക്കുന്നതോടൊപ്പം കൈയേറ്റം ഒഴിപ്പിക്കലും, സിസിടിവി ക്യാമറകളും, പോലീസ് സുരക്ഷയും, സ്ത്രീകള്‍ക്ക് സുരക്ഷിതമായ പൊതുഗതാഗത സംവിധാനവുമാണ് റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യങ്ങള്‍.

 

Read more topics: mumbai, street, survey
English summary
Only 22 percent streets in Mumbai are walkable for women states survey
topbanner

More News from this section

Subscribe by Email