topbanner
Monday December 18th, 2017 - 5:58:pm
topbanner
topbanner

വാട്സ് ആപ്പ് ഉപയോക്താക്കള്‍ ഇനി ജാഗ്രതൈ: നിര്‍ണായകമായ ഉത്തരവ് പുറത്തിറങ്ങി

NewsDesk
വാട്സ് ആപ്പ് ഉപയോക്താക്കള്‍ ഇനി ജാഗ്രതൈ: നിര്‍ണായകമായ ഉത്തരവ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് നിര്‍ണായകമായ ഒരു ഉത്തരവ് പുറത്തിറങ്ങി. വാട്സ് ആപ്പില്‍ തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള സന്ദേശങ്ങള്‍ പ്രചരിക്കുകയാണെങ്കല്‍, ഗ്രൂപ്പ് അഡ്മിന്‍ ആയിരിക്കും ഉത്തരവാദിയെന്ന് കോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ വരാണസി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വാട്സ് ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ച്‌ നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നതോ ആയ സന്ദേശങ്ങള്‍ക്ക് കേസെടുക്കുകയാണെങ്കില്‍, ഗ്രൂപ്പ് അഡ്മിന് എതിരെ എഫ്.ഐ.ആര്‍ ചുമത്തണമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്നും വിധിയില്‍ പറയുന്നു. അതേസമയം, നടപടികള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകണമെന്നും വിധിയില്‍ നിര്‍ദേശമുണ്ട്.

Read more topics: WhatsApp, group admin, jail,
English summary
Offensive posts on WhatsApp can land group admin in jail
topbanner topbanner

More News from this section

Subscribe by Email