Wednesday December 19th, 2018 - 5:00:am
topbanner

ശശികലയ്ക്കെതിരെ തുറന്നടിച്ച്‌ പനീര്‍ശെല്‍വം: അണ്ണാ ഡിഎംകെ പിളർപ്പിലേക്കോ ?

NewsDesk
ശശികലയ്ക്കെതിരെ തുറന്നടിച്ച്‌ പനീര്‍ശെല്‍വം: അണ്ണാ ഡിഎംകെ പിളർപ്പിലേക്കോ ?

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ  പൊട്ടിത്തെറി. ശശികലയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ഒ പനീർശെൽവം രംഗത്തെത്തി. ശശികലയ്ക്കുവേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുന്നതിന്റെ അസംതൃപ്തി ഒ പനീർശെൽവം പരസ്യമായി രേഖപ്പെടുത്തി. 

ജ​ന​ങ്ങ​ളും പാ​ർ​ട്ടി​യും ആ​ഗ്ര​ഹി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ അ​റി​യാ​തെ​യാ​ണ് എം​എ​ൽ​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ശ​ശി​ക​ല​യെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ശ​ശി​ക​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു​ന​ട​ന്നു. അ​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ എ​ല്ലാ​വ​രും കൂ​ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗം ത​ന്നെ അ​റി​യി​ച്ചി​ല്ല. പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത് ശ​ശി​ക​ല​യെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തെ​ന്ന്. പാ​ർ​ട്ടി​യി​ലെ ഐ​ക്യം ത​ക​രു​മെ​ന്നു പ​റ​ഞ്ഞ് ത​ന്നെ രാ​ജി​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ന്നെ മാ​ന​സി​ക​മാ​യി വി​ഷ​മി​പ്പി​ച്ചെ​ന്നും പ​നീ​ർ​സെ​ൽ​വം പ​റ​ഞ്ഞു.

പനീർശെൽവം ഉടൻതന്നെ രാജി തീരുമാനം പിൻവലിച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് നൽകും. അതേസമയം തന്നെ പിന്തുണയ്ക്കുന്ന മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കാനാണ് ശശികല ക്യാംപ് ലക്ഷ്യമിടുന്നത്. വൻതോതിൽ പണമൊഴുക്കി, കൂടുതൽ എംഎൽഎമാരെ ഒപ്പംനിർത്താനുള്ള നീക്കവും ശശികല വിഭാഗം തുടങ്ങികഴിഞ്ഞു.  ശശികലയെ പിന്തുണയ്ക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നുവെന്ന് പനീർശെൽവം പറഞ്ഞു. മുഖ്യ സ്ഥാനങ്ങളിൽ ജനസമ്മതി ഉള്ളവർ വരണമെന്നും പനീർശെൽവം പറഞ്ഞു.

ജനങ്ങളും പാർട്ടിയും ആഗ്രഹിച്ചാൽ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവർത്തനങ്ങളിൽ ശശികല അതൃപ്തി രേഖപ്പെടുത്തി. മന്ത്രിസഭയിലെ ഒരംഗമാണ് തന്റെ രാജി ആവശ്യപ്പെട്ടത്. റവന്യൂമന്ത്രി ഉദയകുമാറാണ് തന്റെ രാജി ആവശ്യപ്പെട്ടത്. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഉദയകുമാർ ആവശ്യപ്പെട്ടു. പാർട്ടി പിളർത്തണമെന്ന് തനിക്ക് ആഗ്രഹമില്ല. തീരുമാനങ്ങൾ അട്ടിമറിച്ചത് തമ്പിദുരൈ ആണെന്നും പനീർശെൽവം പറഞ്ഞു.

Read more topics: O Panneerselvam, resign, Tamil Nadu,
English summary
O Panneerselvam says he was forced to resign as Tamil Nadu CM
topbanner

More News from this section

Subscribe by Email