Tuesday February 19th, 2019 - 8:38:pm
topbanner

താന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പരാതിക്കാരി; നോയിഡ കൂട്ടമാനഭംഗ പരാതി വ്യാജം

sadu prakash
താന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പരാതിക്കാരി; നോയിഡ കൂട്ടമാനഭംഗ പരാതി വ്യാജം

ന്യൂഡല്‍ഹി: നോയിഡയില്‍ ഇരുപത്തിയഞ്ചുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമാണെന്ന് പോലീസ്. പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നല്‍കിയ പെണ്‍കുട്ടി തന്നെയാണ് നിഷേധക്കുറിപ്പുമായി രംഗത്ത് വന്നത്. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് മാനസികമായി തകര്‍ന്നു പോയപ്പോഴാണ് താന്‍ അത്തരമൊരു പരാതി നല്‍കിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്ന് തന്നെ മഹീന്ദ്ര സ്‌കോര്‍പിയോ കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തന്നെ, നോയിഡയില്‍ നിന്നു 12 കിലോമീറ്റര്‍ അകലെ അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നെന്നും യുവതി മൊഴി നല്‍കി. നോയിഡ സെക്ടര്‍ 39 പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി നിലപാട് തിരുത്തിയത്.

ദേഷ്യവും വിഷമവും കൊണ്ടാണ് താന്‍ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പോലീസിന് എഴുതി നല്‍കുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനയ്ക്ക് വിധേയയാകാതെ അവര്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. വീണ്ടും പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ച യുവതി അക്കാര്യം ഡോക്ടറെ അറിയിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരിന്നു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ താന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് യുവതി സമ്മതിക്കുകയായിരുന്നു.

 

Viral News

Read more topics: Noida, gang, rape, victim, turn, hostle
English summary
Noida gang rape victim turn hostle: complaint was false
topbanner

More News from this section

Subscribe by Email