Wednesday September 19th, 2018 - 4:40:pm
topbanner
Breaking News

നന്മ മരിച്ചിട്ടില്ല ; കുല്‍ഭൂഷനെ കാണാന്‍ പാകിസ്താന്‍ അനുമതി നല്‍കിയതിനെ പ്രശംസിച്ച് പ്രതിരോധമന്ത്രി

suji
നന്മ മരിച്ചിട്ടില്ല ; കുല്‍ഭൂഷനെ കാണാന്‍ പാകിസ്താന്‍ അനുമതി നല്‍കിയതിനെ പ്രശംസിച്ച് പ്രതിരോധമന്ത്രി

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്ത മുന്‍ ഇന്ത്യന്‍ നേവല്‍ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്ക് പാക് ഭരണകൂടം അനുമതി നല്‍കിയിരുന്നു.ഈ നടപടിയെ പുകഴ്ത്തി ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ .

നടപടി മനുഷ്യത്വപരമാണെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണെ കാണാന്‍ ഭാര്യക്ക് അനുമതി നല്‍കിയത്. കോണ്‍സുലാര്‍ സേവനം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരവധി തവണ പാകിസ്ഥാന്‍ നിരാകരിച്ചിരുന്നു. ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര നീതിന്യായ കോടതി ജാദവിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിനെ പാക് ജയിലില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര കോടതിയെ നമ്മള്‍ സമീപിച്ച് കഴിഞ്ഞു. അതേസമയം പാക് തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഭാര്യ ജയിലിലെത്തി സന്ദര്‍ശിക്കുന്നത് കുല്‍ഭൂഷന്റെ മനസ്സിന് ഊര്‍ജ്ജമേകുമെന്നും പ്രതിരോധമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

 

English summary
Nirmala Sitharaman hails Pakistan's move to allow Kulbhushan Jadhav to meet wife
topbanner

More News from this section

Subscribe by Email