Monday February 18th, 2019 - 2:50:pm
topbanner

രാജ്യം വിട്ട നീരവ് മോദിയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു

JB
 രാജ്യം വിട്ട നീരവ് മോദിയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിന് പിന്നാലെ രാജ്യം വിട്ട നീരവ് മോദിയെ കസ്റ്റംസ് നികുതി വെട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.13500 കോടി വായ്പയെടുത്ത ശേഷമാണ് നീരവ് മോദി ഈ വര്‍ഷാദ്യത്തില്‍ രാജ്യം വിട്ടത്. ഇപ്പോള്‍ യുകെയിലുളള നീരവ് മോദി ഈ വായ്പാ തട്ടിപ്പ് കേസില്‍ നിന്ന് തലയൂരാനുളള ശ്രമത്തിലാണ്.

2014 ലേതാണ് നികുതി വെട്ടിപ്പ് കേസ്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് കേസിന് പിന്നില്‍. സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഇദ്ദേഹത്തിന്റെ യൂണിറ്റ് വഴി ഉയര്‍ന്ന മൂല്യമുളള വജ്രാഭരണങ്ങള്‍ കയറ്റി അയച്ചതാണ് കേസ്.

ഇറക്കുമതി നികുതി വെട്ടിക്കാന്‍ കുറഞ്ഞ ഗുണമേന്മയിലുളള ആഭരണങ്ങള്‍ കാട്ടി, ഇതേ ഗ്രേഡിലുളളവയാണ് നേരത്തെ കയറ്റി അയച്ചതെന്ന് അദ്ദേഹം പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.

 

Viral News

Read more topics: Nirav Modi, declared, absconder,
English summary
Nirav Modi declared absconder
topbanner

More News from this section

Subscribe by Email