Thursday November 15th, 2018 - 3:41:am
topbanner

വീട്ട് ജോലിക്കാരിക്ക് മർദ്ദനം, നടി കിം ഷര്‍മ്മയ്‌ക്കെതിരെ കേസ്

renjini
വീട്ട് ജോലിക്കാരിക്ക് മർദ്ദനം, നടി കിം ഷര്‍മ്മയ്‌ക്കെതിരെ കേസ്

നടി കിം ഷര്‍മ്മയ്‌ക്കെതിരെ പരാതി. ശാരീരികമായി മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് വീട്ടുജോലിക്കാരി എസ്തര്‍ ഖേസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ വെള്ള വസ്ത്രങ്ങള്‍ പ്രത്യേകം കഴുകാത്തതിനായിരുന്നു മര്‍ദ്ദനം.

കഴുകിയ വസ്ത്രങ്ങള്‍ക്കിടയിലുണ്ടായിരുന്ന ബ്ലൗസിലേയ്ക്ക് കളര്‍ പടര്‍ന്നിരുന്നു. തെറ്റ് മനസിലാക്കിയ ജോലിക്കാരി ഇക്കാര്യം കിമ്മിനോട് പറഞ്ഞു.  

കിം ജോലിക്കാരിയെ പിടിച്ചുതള്ളി വീടിന് പുറത്താക്കി. അശ്ലീലവും പറഞ്ഞുവെന്ന് എസ്തര്‍ പരാതിയില്‍ പറയുന്നു. ശമ്പളവും കൃത്യമായി കിം നൽകാറില്ലെന്നും ജോലിക്കാരി വ്യക്തമാക്കി.എല്ലാ മാസവും ഏഴാം തീയതിയാണ് താന്‍ സാലറി നല്‍കാറുള്ളതെന്ന് കിം പറഞ്ഞു. ജോലിക്കാരിയെ മര്‍ദ്ദിച്ചുവെന്ന ആരോപണവും കിം നിഷേധിച്ചു.

Read more topics: bollywood, actress
English summary
Bollywood actress ,assault
topbanner

More News from this section

Subscribe by Email