Saturday October 20th, 2018 - 11:12:pm
topbanner
Breaking News

'ചൗക്കിദാര്‍' മോദി കള്ളന്‍; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

Aswani
'ചൗക്കിദാര്‍' മോദി കള്ളന്‍;  പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ഉദയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ചൗക്കിദാര്‍ പദവിയില്‍ സ്വയം അവരോധിച്ച മോദി കള്ളനാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്.

മോദി മുമ്പും ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) ആകണമെന്ന ആഗ്രഹം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ചൗക്കിദാര്‍ തന്നെ ഒരു കള്ളനാണെന്ന് നമുക്ക് ഇപ്പോള്‍ അറിയാമെന്നും രാഹുല്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന രാജസ്ഥാനില്‍ പ്രചാരണത്തിന് കോണ്‍ഗ്രസ് റാലിയിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. രാഹുലിന്റെ രണ്ടാം രാജസ്ഥാന്‍ സന്ദര്‍ശനമാണ് ഇത്. ജയ്പൂരില്‍ ആഗസ്റ്റ് 11 ന് രാഹുല്‍ റാലി നടത്തിയിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്നും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും വ്യക്തമാക്കുന്നുണ്ട്.

Read more topics: Rahul Gandhi, Narendra modi, thief
English summary
Rahul Gandhi against prime minister Narendra modi
topbanner

More News from this section

Subscribe by Email