Sunday November 18th, 2018 - 6:25:pm
topbanner

നഴ്സുമാരുടെ ശമ്പള വര്‍ധന: സുപ്രീംകോടതി സ്റ്റേ

RAsh
നഴ്സുമാരുടെ ശമ്പള വര്‍ധന:  സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മിനിമം വേതന സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.

ഹര്‍ജി നവംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും വരെയാണ് സ്റ്റേ. ഈ മാസം 19 ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്ബള വര്‍ധനവിന് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കിക്കൊണ്ട് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മിഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിനെതിരെയാണ് ആശുപത്രി മാനേജുമെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. 20 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്ബളമായി 20,000 രൂപ നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശിപാര്‍ശ. വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്ബള വര്‍ധനവിന് തീരുമാനമെടുക്കുകയാണെന്ന് ലേബര്‍ കമ്മിഷണര്‍ മിനിമം വേതന സമിതിയോഗത്തില്‍ അറിയിച്ചിരുന്നു.

Read more topics: NURSE, SALARY, COURT STAY
English summary
NURSE,SALARY,COURT STAY,WAGE BOARD
topbanner

More News from this section

Subscribe by Email