topbanner
Saturday November 25th, 2017 - 11:06:am
topbanner
Breaking News

ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി രാജവാഴ്ച അവസാനിച്ചു: ഇനി എന്‍എസ്‌യുഐ ഭരണം

Anju N C
ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി രാജവാഴ്ച അവസാനിച്ചു: ഇനി എന്‍എസ്‌യുഐ ഭരണം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയുടെ കുത്തക വാഴ്ച അവസാനിപ്പിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ(എന്‍എസ് യുഐ)ക്ക് സമ്പൂര്‍ണ വിജയം. പ്രസിഡന്റ് സീറ്റുകളടക്കമുള്ള നാല് പ്രധാന സീറ്റുകളിലും എബിവിപി പരാജയപ്പെട്ടു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എന്‍എസ് യുഐക്കും ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എബിവിപിക്കും ലഭിച്ചു.

എന്‍എസ്‌യുഐയുടെ റോക്കി തുസീദാണ് പ്രസിഡന്റ്. കുനാല്‍ സെറാവത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2012നു ശേഷം ഇതാദ്യമായാണ് എന്‍എസ്‌യുഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയിക്കുന്നത്.

 

English summary
NSUI wins in delhi university polls
topbanner topbanner

More News from this section

Subscribe by Email