Monday September 24th, 2018 - 3:40:am
topbanner

പ്രേമിക്കാം പക്ഷെ വിവാഹം കഴിക്കാന്‍ ഇസ്ലാമാകണം; മതംമാറിയപ്പോള്‍ പീഡനം പിന്നെ പ്രവാസിയുടെ കൈമലര്‍ത്തല്‍

suji
പ്രേമിക്കാം പക്ഷെ വിവാഹം കഴിക്കാന്‍ ഇസ്ലാമാകണം; മതംമാറിയപ്പോള്‍ പീഡനം പിന്നെ പ്രവാസിയുടെ കൈമലര്‍ത്തല്‍

വിവാഹവാഗ്ദാനം നല്‍കി മതംമാറ്റിയ ശേഷം പീഡനത്തിന് ഇരയാക്കിയ പ്രവാസി ഇന്ത്യക്കാരനെതിരെ പരാതിയുമായി യുവതി. ഹൈദരാബാദ് സ്വദേശി സഫ്ദര്‍ അബ്ബാദ് സെയ്ദിക്കെതിരെയാണ് 25കാരി പോലീസിനെ സമീപിച്ചിരിക്കുന്നത്. ദുബായില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഘട്ടത്തില്‍ സെയ്ദി തന്നെ ഇസ്ലാമായി മതംമാറ്റിയെന്നും യുവതി പരാതിപ്പെടുന്നു.

ഹൈദരാബാദ് ദാറുള്‍ഷിഫ സ്വദേശിയായ സെയ്ദി നഗരത്തിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യവെയാണ് യുവതിയെ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും ബന്ധത്തിലേക്കും വഴിമാറുകയായിരുന്നു. ഇതിനിടെ യുവാവ് ദുബായിലേക്ക് ജോലിക്കായി പോയി. പിന്നാലെ യുവതിയും ദുബായിലെത്തി.

വിവാഹം കഴിക്കാനായി യുവതി മതംമാറണമെന്നായിരുന്നു സെയ്ദിയുടെ ആവശ്യം. ഒടുവില്‍ ഈ ആവശ്യം അംഗീകരിച്ച് യുവതി ഇസ്ലാം മതം സ്വീകരിച്ചു. രണ്ട് പേരുടെയും കുടുംബങ്ങളും വിവാഹത്തിന് സമ്മതം നല്‍കി. ഏപ്രിലില്‍ വിവാഹം നടത്താന്‍ തീരുമാനിച്ച് ഇരിക്കവെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും സെയ്ദി വിവാഹത്തില്‍ നിന്നും പിന്‍മാറുകയുമായിരുന്നു. മതംമാറ്റുക മാത്രമായിരുന്നു സെയ്ദിയുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബം സംശയിക്കുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

 

Read more topics: nri, marriage, rape
English summary
NRI booked for cheating, raping woman after promising marriage
topbanner

More News from this section

Subscribe by Email