topbanner
Thursday November 23rd, 2017 - 7:09:am
topbanner
Breaking News

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവോ?

rajani v
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവോ?

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ എന്‍ഡിഎ ഇന്ന് പ്രഖ്യാപിക്കും. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ഇതിനു ശേഷമാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയാക്കാനാണ് എന്‍ഡിഎയുടെ നീക്കമെന്ന് സൂചനയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും വെങ്കയ്യ നായിഡുവുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം. പ്രതിപക്ഷം ശക്തമായ രാജ്യസഭയില്‍ നടപടികള്‍ നിയന്ത്രിക്കാന്‍ മികച്ച പാര്‍ലമെന്റേറിയനായ വെങ്കയ്യ നായിഡുവിന് കഴിയുമന്ന വിലയിരുത്തലാണ് അദ്ദേഹം പരിഗണിക്കപ്പെടാനുള്ള പ്രധാനഘടകം.

മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമ്‌ബോള്‍ ദക്ഷിണേന്ത്യക്കാരനായ ആള്‍ ഉപരാഷ്ട്രപതിയാകണമെന്ന വിലയിരുത്തലും വെങ്കയ്യ നായിഡുവിന് അനുകൂലമായി. ആന്ധ്രപ്രദേശ് സ്വദേശിയായ വെങ്കയ്യ നായിഡു നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

നേരത്തേ, പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക.

 

 

 

English summary
NDA vice president candidate Venkaiah Naidu
topbanner topbanner

More News from this section

Subscribe by Email