Thursday November 15th, 2018 - 6:51:pm
topbanner

മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിഞ്ഞേക്കും: നരേന്ദ്ര മോദി

fasila
മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിഞ്ഞേക്കും: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ പാസാക്കുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സഹകരണം മോദി ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പാര്‍ലമന്റെ് സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ പാസാക്കാനായില്ലെന്നും മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഈ നിയമം നമുക്ക് പാസ്സാക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകരുന്ന ബജറ്റായിരിക്കുമെന്നും ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമായതിനാല്‍ ഈ ബജറ്റ് സമ്മേളനം സുപ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

English summary
Muthalaq bill in budget conference Could be passed: Narendra Modi
topbanner

More News from this section

Subscribe by Email