ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്ഥാനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമന്ന എ ഐ എംഐഎം നേതാവ് ഒവൈസിയുടെ പ്രസ്താവനക്ക് പിന്നാലെ മുസ്ലീങ്ങള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ബിജെപി എം.പി വിനയ് കത്യാര്‍.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകാമെന്നും മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്നുമായിരുന്നു കത്യാരുടെ പ്രസ്താവന.വന്ദേമാതരത്തെ ബഹുമാനിക്കാത്തവരെയും ദേശീയ പതാകയെ അപമാനിക്കുന്നവരേയും പാക്കിസ്ഥാന് പതാക ഉയര്‍ത്തുന്നവരേയും ശിക്ഷിക്കത്തക്ക രീതിയിലുള്ള ഒരു ബില്‍ പാസ്സാക്കേണ്ടതുണ്ട്, വിനയ് കത്യാര്‍ പറയുന്നു. മുസ് ലീങ്ങള്‍ക്ക് കഴിയാനുള്ള രാജ്യമല്ല ഇന്ത്യയെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒരു രാജ്യം കൊടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ അവര്‍ക്ക് ഇന്ത്യയില്‍ കഴിയേണ്ട ആവശ്യം എന്താണ്? പാക്കിസ്ഥാനോ ബംഗ്ലാദേശോ, അവര്‍ക്ക് സമാധാനം ലഭിക്കുന്ന മറ്റെവിടേക്കെങ്കിലും പോയാല്‍ പോരേ? എന്നാണ് വിവാദമായ ചോദ്യം.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ അധിക്ഷേപകരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നായിരുന്നു ഒവൈസി ആവശ്യപ്പെട്ടത്.