Monday September 24th, 2018 - 11:19:am
topbanner

ഇസ്ലാം മതം സ്വീകരിക്കാനാവശ്യപ്പെട്ട് ആദ്യ ഭാര്യയെ മര്‍ദ്ദിച്ചു ; വഴങ്ങാത്തതിനാല്‍ ഉപേക്ഷിച്ച് മറ്റൊരുവിവാഹം കഴിച്ച് മതം മാറ്റി

suji
ഇസ്ലാം മതം സ്വീകരിക്കാനാവശ്യപ്പെട്ട് ആദ്യ ഭാര്യയെ മര്‍ദ്ദിച്ചു ; വഴങ്ങാത്തതിനാല്‍ ഉപേക്ഷിച്ച് മറ്റൊരുവിവാഹം കഴിച്ച് മതം മാറ്റി

മുംബൈയില്‍ ലൗജിഹാദ് നടന്നുവെന്ന് പരാതി .മുംബൈ സ്വദേശിയായ മോഡലാണ് പരാതിയുമായി എത്തിയത് .ഇസ്ലാം മതം സ്വീകരിക്കാനാവശ്യപ്പെട്ട് ഭര്‍ത്താവ് പലപ്പോഴും മര്‍ദ്ദിച്ചെന്നു മോഡലായ രശ്മി പരാതി നല്‍കി.സ്റ്റേഷനില്‍ പരാതി നല്‍കാനൊരുങ്ങിയതിന്റെ പേരിലും പീഡനമേറ്റു.പരാതികേട്ട ശേഷം യുവതിയെ പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.രശ്മി ഇപ്പോള്‍ ചികിത്സയിലാണ് .

2005ലാണ് രശ്മിയും ആസിഫും വിവാഹിതരായത് .2010ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞും പിറന്നു.മതം മാറാന്‍ ഭര്‍ത്താവ് ക്രൂരമായി ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി.നിയമപരമായി വിവാഹ മോചനം നേടാതെ ആസിഫ് ഇപ്പോള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരിക്കുകയാണ് .
ആദ്യ ഭാര്യയായ രശ്മിയെ ഒഴിവാക്കാന്‍ പീഡനങ്ങളും നടത്തുകയായിരുന്നു ആസിഫ് .ഇതിനിടെയാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത് .രണ്ടാമത്തെ വിവാഹം കഴിച്ച സ്ത്രീയെ ഇയാള്‍ മതം മാറ്റിയിട്ടുണ്ട് .പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ് .

Read more topics: love jihad, mumbai
English summary
Mumbai model alleges husband forcing her to convert to Islam
topbanner

More News from this section

Subscribe by Email