Thursday November 15th, 2018 - 4:01:pm
topbanner

പ്രധാനമന്ത്രി മോദി ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കിയ ബംഗാളി യുവതിക്ക് വിവാഹ ആലോചനകളുടെ പ്രളയം

suji
 പ്രധാനമന്ത്രി മോദി ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കിയ ബംഗാളി യുവതിക്ക് വിവാഹ ആലോചനകളുടെ പ്രളയം

ബങ്കുര: ഒരു പ്രമുഖ വ്യക്തിയുടെ ഓട്ടോഗ്രാഫ് ലഭിക്കുന്നത് അത് സ്വന്തമാക്കുന്ന ആള്‍ക്ക് മഹത്തരമായ കാര്യമായിരിക്കും. മറ്റുള്ളവര്‍ക്ക് ഇത് കാണുമ്പോള്‍ ഇവര്‍ക്ക് വട്ടാണ് എന്നും തോന്നിയേക്കാം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓട്ടോഗ്രാഫ് കിട്ടിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ അവസ്ഥ മറിച്ചാണ്. കൊല്‍ക്കത്തയില്‍ നിന്നും 230 കി.മീറ്റര്‍ അകലെയുള്ള സല്‍ഗേര ഗ്രാമത്തിലെ റീത്താ മുഡി ഇപ്പോള്‍ ഗ്രാമീണര്‍ക്കിടയിലെ താരമാണ്.

ബങ്കുര ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ 19 വയസ്സുകാരിക്ക് ഇപ്പോള്‍ വിവാഹ ആലോചനകളുടെ കാലമാണ്. പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ചപ്പോള്‍ മിഡ്‌നാപൂരില്‍ നടത്തിയ റാലിയില്‍ സംസാരിച്ചിരുന്നു. ഈ പ്രസംഗം കേള്‍ക്കാന്‍ അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പമാണ് റീത്താ ഇവിടെയെത്തിയത്. എന്നാല്‍ പരിപാടിയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിയവരുടെ കൂട്ടത്തില്‍ ഈ പെണ്‍കുട്ടിയുമുണ്ടായി.

ആശുപത്രിയില്‍ എത്തിയ പ്രധാനമന്ത്രി റീത്തയുടെ കട്ടിലിന് സമീപവും എത്തി സംസാരിച്ചു. ഈ സമയത്താണ് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. ആദ്യം ഒന്ന് മടിച്ചെങ്കിലും നിര്‍ബന്ധിച്ചതോടെ മോദി ഇത് ഒപ്പിട്ട് നല്‍കി. അടുത്ത് നിന്ന ആളുടെ പക്കല്‍ നിന്നും വാങ്ങിയ പേപ്പറിലാണ് പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് വാങ്ങിയത്. ഗ്രാമത്തില്‍ തിരിച്ചെത്തിയതോടെ ആളുകള്‍ ഇവരെ കാണാനും, ഓട്ടോഗ്രാഫ് കാണാന്‍ എത്തിത്തുടങ്ങി.

ചിത്രങ്ങള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്നതോടെ ആകെ ബഹളമായി മാറിയെന്ന് റീത്ത പറയുന്നു. സന്ദര്‍ശകര്‍ക്ക് പുറമെ വിവാഹ ആലോചനകളും വരുന്നുണ്ടെങ്കിലും പെണ്‍മക്കള്‍ പഠിക്കട്ടെയെന്നാണ് വീട്ടുകാരുടെ തീരുമാനം. മുന്‍പ് വിവാഹ ആലോചനകള്‍ വന്നപ്പോള്‍ 1 ലക്ഷം വരെ സ്ത്രീധനം ചോദിച്ചവരുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.

 

English summary
Modis autograph gets Bengal girl marriage proposals
topbanner

More News from this section

Subscribe by Email