Friday April 26th, 2019 - 2:08:am
topbanner
topbanner

പ്രതിപക്ഷം സൈന്യത്തെ അപമാനിക്കുന്നു; പിത്രോദയ്ക്ക് മറുപടിയായി മോദിയുടെ ട്വീറ്റ്

Raji Mejo
 പ്രതിപക്ഷം സൈന്യത്തെ അപമാനിക്കുന്നു; പിത്രോദയ്ക്ക് മറുപടിയായി മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: പ്രതിപക്ഷം എല്ലായ്‌പ്പോഴും നമ്മുടെ സേനയെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി. ബാലാകോട്ടില്‍
വ്യോമസേനാ ആക്രമണത്തില്‍ 300 പേര്‍ശരിക്കും കൊല്ലപ്പെട്ടോ എന്നും യഥാര്‍ഥ കണക്കറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ടെന്നുമുള്ള കോണ്‍ഗ്രസ്സ് നേതാവ് സാം പിത്രോദയുടെ പ്രസ്താവനയെ തുടര്‍ന്നാണ് രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്.

'പ്രതിപക്ഷം നമ്മുടെ സേനയെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകള്‍ ചോദ്യം ചെയ്യണമെന്ന് ഇന്ത്യന്‍ ജനതയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. 130 കോടി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഇത്തരം കോമാളിത്തങ്ങള്‍ മറക്കുകയും പൊറുക്കുകയുമില്ല. ഇന്ത്യ സേനയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ബാലാകോട്ടില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും 300 പേരെ ശരിക്കും കൊന്നിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ചോദിച്ചിരുന്നു.
പ്രതികരണങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ സംശയങ്ങള്‍ ചോദിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് പിത്രോദ ചോദിച്ചു. അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

 

Read more topics: NAREDNDRA MODI, SAM PITRODA
English summary
The opposition protests the army; Modi tweeted in response to Pitroda
topbanner

More News from this section

Subscribe by Email