Tuesday May 21st, 2019 - 2:20:pm
topbanner
topbanner

കാണാതായ മാധ്യമ പ്രവര്‍ത്തകയെ സുരക്ഷാ സേന രക്ഷപ്പെടുത്തി

rajani v
കാണാതായ മാധ്യമ പ്രവര്‍ത്തകയെ സുരക്ഷാ സേന രക്ഷപ്പെടുത്തി

ഇസ്ലാമാബാദ്: രണ്ടു വര്‍ഷത്തിന് മുമ്പ് കാണാതായ മാധ്യമ പ്രവര്‍ത്തകയെ പാക്കിസ്ഥാന്‍ സുരക്ഷാ സൈന്യം മോചിപ്പിച്ചു.2015 ലാണ് ലാഹോറില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകയായ സീനത്ത് ഷഹ്‌സാദിയെ കാണാതാകുന്നത്.ഇന്ത്യന്‍ വംശജനായ ഹമീദ് അന്‍സാരിയുടെ തിരോധാനത്തെക്കുറിച്ച് പാക്കിസ്ഥാന്‍ കോടതിയെ സമീപിച്ചത് സീനത്ത് ഷഹ്‌സാദിയുടെ മേല്‍നോട്ടത്തിലായിരുന്നു.

അന്‍സാരിയുടെ അമ്മ ഫൗസിയ അന്‍സാരിക്കുവേണ്ടി മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കി. ഇതിനുപിന്നാലെയാണ് സീനത്തിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ബുധനാഴാച പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നാണ് സീനത്തിനെ മോചിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബലൂചിസ്ഥാനിലെ ഗോത്ര വര്‍ഗക്കാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായതെന്ന് കമ്മീഷന്റെ ചുമതലയുള്ള ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ വ്യക്തമാക്കി.

 

English summary
Missing Pakistani journalist after two years
topbanner

More News from this section

Subscribe by Email