Sunday September 23rd, 2018 - 3:56:pm
topbanner

ഹരിയാനയില്‍ വീണ്ടും കൂട്ടമാനഭംഗം; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ അക്രമം

suji
 ഹരിയാനയില്‍ വീണ്ടും കൂട്ടമാനഭംഗം; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ അക്രമം

പീഡനവാര്‍ത്തകള്‍ മൂലം നാണക്കേടിലായ ഹരിയാനയില്‍ നിന്നും വീണ്ടും കൂട്ടമാനഭംഗ കേസ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഫരീദാബാദിലാണ് സംഭവം അരങ്ങേറിയത്.

വെള്ളിയാഴ്ച ബന്ധുവായ സ്ത്രീക്കൊപ്പം കൃഷിയിടത്തിലേക്ക് നടന്ന് പോകവെയാണ് കാറിലെത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടി താമസിക്കുന്ന അതേ ഗ്രാമത്തിലുള്ളവരാണ് പ്രതികള്‍. സംഭവത്തെക്കുറിച്ച് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഹരിയാനയില്‍ തുടര്‍ച്ചയായി ലൈംഗിക പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഈ സംഭവം മറച്ചുവെയ്ക്കാനായിരുന്നു ആദ്യം പോലീസിന്റെ ശ്രമം. ഫരിദാബാദ് പോലീസ് കമ്മീഷണറായി സര്‍ക്കാര്‍ പുതുതായി നിയോഗിച്ച അമിതാഭ് ധില്ലനാണ് കൂട്ടമാനഭംഗത്തെക്കുറിച്ച് സ്ഥിരീകരിച്ചത്.

 

Read more topics: gang raped , moving car,rajastan
English summary
Minor on her way to work in fields abducted and gang raped in moving car
topbanner

More News from this section

Subscribe by Email