topbanner
Tuesday January 23rd, 2018 - 9:37:am
topbanner

തെരഞ്ഞെടുപ്പില്‍ കുടുംബം വോട്ട് ചെയ്തില്ല: 13-കാരിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തി

suji
തെരഞ്ഞെടുപ്പില്‍ കുടുംബം വോട്ട് ചെയ്തില്ല: 13-കാരിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തി

ജാര്‍ഖണ്ഡ് ; പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഒരു കുടുംബം തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് 13 വയസ്സുകാരിയെ കൂട്ടബലാത്സം ചെയ്തു. പ്രതികളില്‍ ഒരാളുടെ ഭാര്യക്ക് അനുകൂലമായി വോട്ട്‌ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 8നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. ഇതോടെ പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം അടുത്തുള്ള കാട്ടില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. പ്രേംലാല്‍ ഹന്‍സ്ദ, സാമുവല്‍ ഹന്‍സ്ദ, കത്തി ഹന്‍സ്ദ, സിഷു ഹന്‍സ്ദ എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രേംലാലിന്റെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഇവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതിന് പകരംവീട്ടാനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സംഭവം പുറത്തുവരാതിരിക്കാന്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.

പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

 

 

 

English summary
Minor gangraped murdered as family did not vote for accuseds wife
topbanner topbanner

More News from this section

Subscribe by Email