Saturday October 20th, 2018 - 11:20:pm
topbanner
Breaking News

എംഎല്‍എയെയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തി

Renjini
 എംഎല്‍എയെയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തി

ആന്ധ്ര:സിറ്റിംഗ് എംഎല്‍എയെയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തി.രാവിലെ വിശാഖപട്ടണത്ത് നിന്ന് 125 കിലോമീറ്റര്‍ അകലെയിരുന്നു സംഭവം. . അരാകു എംഎല്‍എ സര്‍വേശ്വര റാവുവിനെയും മുന്‍എംഎല്‍എ എസ് സോമയെയുമാണ് കൊലപ്പെടുത്തിയത്.

ഇരുവരും തെലുഗ് ദേശം പാര്‍ട്ടി എംഎല്‍എമാരാണ്.അരാകുവിലെ പാര്‍ട്ടി യോഗം കഴിഞ്ഞ് വരുന്ന വഴിയാണ് ഇരുവരെയും മാവോയിസ്റ്റുകള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. ജനപ്രതിനിധികള്‍ സുരക്ഷിതരായിരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.കാറില്‍ യാത്രചെയ്യുകയായിരുന്ന ഇവരുടെ വാഹനം തടഞ്ഞ് നിര്‍ത്തി പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

40 ഓളം പേര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.ഇരുവരും മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളവരായിരുന്നു. സര്‍വേശ്വര റാവുവിനെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായിരുന്നു.

English summary
Maoists shot dead an MLA and a former legislator
topbanner

More News from this section

Subscribe by Email