Wednesday November 14th, 2018 - 1:10:pm
topbanner

മോദി താഴ്ന്നവനായി ജനിച്ച ആളെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ; മാപ്പു പറയണമെന്ന് രാഹുല്‍

suji
മോദി താഴ്ന്നവനായി ജനിച്ച ആളെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ; മാപ്പു പറയണമെന്ന് രാഹുല്‍

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദിയെ വെറും ചായവില്‍പ്പനക്കാരന്‍ എന്നുവിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ വീണ്ടും.ഈ പ്രസ്താവന പാര്‍ട്ടിയ്ക്ക് തലവേദന ആവുകയും ചെയ്തതാണ് .പിന്നീട് മോദി പ്രധാനമന്ത്രിയായി മാറി.                                                                                                                                               
ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കവേയാണ് മോദി താഴ്ന്നവനായി ജനിച്ച ആളാണെന്ന് മണിശങ്കര്‍ പറഞ്ഞിരിക്കുന്നത് .
ഗുജറാത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നേതാവിന്റെ പ്രസ്താവന തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന് വ്യക്തമായി.മോദിയോട് മാപ്പു പറയണമെന്ന് രാഹുല്‍ ഗാന്ധി മണിശങ്കര്‍ അയ്യരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ബിജെപി ഇത്തരം വാക്കുകളൊക്കെ ഉപയോഗിക്കുമെങ്കിലും കോണ്‍ഗ്രസിന്റെ സംസ്‌കാരമതല്ലെന്ന് രാഹുല്‍ പറഞ്ഞു.                            
എന്നാല്‍ താഴ്ന്നവനായി ജനിച്ചു എന്ന ഉദ്ദേശത്തിലല്ല താഴ്ന്ന നിലവാരം എന്നാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് മണിശങ്കര്‍ വിശദീകരിച്ചു.തന്റെ അഭിപ്രായത്തില്‍ വേദന തോന്നിയെങ്കില്‍ മാപ്പു ചേദിക്കുന്നുവെന്ന് മണി ശങ്കര്‍ പറഞ്ഞു.

English summary
Mani Shankar Aiyar insult modi and make new controversy
topbanner

More News from this section

Subscribe by Email