Friday November 16th, 2018 - 10:36:pm
topbanner

ലൗ ജിഹാദിന്റെ പേരില്‍ ക്രൂര കൊലപാതകം ; ശംഭുലാലിന് അബദ്ധം പറ്റിയതെന്ന് പോലീസ്

suji
ലൗ ജിഹാദിന്റെ പേരില്‍ ക്രൂര കൊലപാതകം ; ശംഭുലാലിന് അബദ്ധം പറ്റിയതെന്ന് പോലീസ്

ലൗ ജിഹാദിന്റെ പേരിലെ ക്രൂര കൊലപാതകത്തിന് രാജസ്ഥാന്‍ പോലീസ് നല്‍കുന്ന ന്യായീകരണം ഞെട്ടിക്കുന്നത്. മനപൂര്‍വ്വമല്ല ആളുമാറിയാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് സൂപ്രണ്ട് പറയുന്നു.

പ്രതിയുടെ സഹോദരിയുമായി ബന്ധമുണ്ടായിരുന്ന അജു ഷെയ്ക്ക് എന്നയാളെയാണ് ശംഭുലാല്‍ കൊല്ലാന്‍ തീരുമാനിച്ചത്.അതിനിടയില്‍ ആളുമാറി പോയതാണ്. കൊലപാതകത്തിന് മുമ്പ് ജാല്‍ചക്കി മാര്‍ക്കറ്റിലെത്തിയ ശംഭുലാല്‍ അജു ഷെയ്ക്കിനെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മറ്റ് തൊഴിലാളികളില്‍ നിന്ന് ഷെയ്ക്കിന്റെ ഫോണ്‍ നമ്പര്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷെയ്ക്കിന്റെ നമ്പറിന് പകരം അറിയാതെ അഫ്രാസുലിന്റെ നമ്പര്‍ ആണ് തൊഴിലാളികള്‍ ശംഭുലാലിന് നല്‍കിയത്. ഇതാണ് ആളുമാറിയുള്ള കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ബംഗാളില്‍ നിന്നും ജോലിക്കായെത്തിയ തൊഴിലാളിയാണ് അഫ്രാസുലിന്‍. കെട്ടിടനിര്‍മ്മാണത്തിനാണെന്ന വ്യാജേന അഫ്രാസുലിനെ ശംഭുലാല്‍ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജോലിക്കായെത്തിയ അഫ്രാസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തുകയാണുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ശംഭുലാലിനെ കൊലപാതകത്തില്‍ അനുകൂലിക്കുന്നവര്‍ റാലി നടത്തിയതും കുടുംബത്തിന് ലക്ഷങ്ങള്‍ പണപ്പിരിവ് നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.

 

 

English summary
Man who burnt alivei n Rajasthan now claims It was a case of mistaken identity
topbanner

More News from this section

Subscribe by Email