Friday February 22nd, 2019 - 8:00:am
topbanner

കല്യാണ ചെറുക്കന് കഷണ്ടി ; വധു പിന്മാറിയതോടെ വേറെ പെണ്‍കുട്ടിയെ കെട്ടി ചടങ്ങു നടത്തി

suji
കല്യാണ ചെറുക്കന് കഷണ്ടി ; വധു പിന്മാറിയതോടെ വേറെ പെണ്‍കുട്ടിയെ കെട്ടി ചടങ്ങു നടത്തി

വിവാഹ ദിവസം വരന്‍ കഷണ്ടി തലയനാണെന്ന് പറഞ്ഞ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഒടുവില്‍ നിശ്ചയിച്ച സമയം മറ്റൊരു വധുവിനെ കണ്ടെത്തി ചടങ്ങു നടത്തി. ഇതേ ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം നടന്നു.ബിഹാറിലെ സൗഗുലി ഗ്രാമത്തിലാണ് സംഭവം.

ഡല്‍ഹിയിലെ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റായ ഡോ. രവികുമാറിനെയാണ് കഷണ്ടി കാരണം വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പ്രതിശ്രുത വധു വിവാഹദിനം അറിയിച്ചത്. വിവാഹ ദിനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വരനും സംഘവുമെത്തിയ ശേഷമാണ് സംഭവം. വീട്ടിലെ ചടങ്ങുകള്‍ ശേഷം കല്യാണമണ്ഡപത്തിലെത്തിയ ശേഷമാണ് വധു വിവാഹത്തില്‍ നിന്നു പിന്മാറിയ കാര്യം അറിയിച്ചത്.

വധുവിനെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചിട്ടും പെണ്‍കുട്ടി തീരുമാനം മാറ്റിയില്ല. ഒടുവില്‍ വരന്റെ വീട്ടുകാര്‍ പുതിയ വധുവിനെ തേടി.

 

Viral News

Read more topics: marriage, bald , wedding
English summary
Man marries stranger as bride rejects bald groom on the day of wedding
topbanner

More News from this section

Subscribe by Email