Wednesday November 14th, 2018 - 11:49:pm
topbanner

പാരമ്പര്യ സ്വത്ത് കൈമാറാന്‍ 83 കാരന്‍ 30 കാരിയെ രണ്ടാം വിവാഹം കഴിച്ചു ; പിന്നാലെ കേസിലും പെട്ടു

suji
പാരമ്പര്യ സ്വത്ത് കൈമാറാന്‍ 83 കാരന്‍ 30 കാരിയെ രണ്ടാം വിവാഹം കഴിച്ചു ; പിന്നാലെ കേസിലും പെട്ടു

83 വയസ്സായപ്പോഴാണ് സുക്‌റാം ഭൈരവയ്ക്ക് പാരമ്പര്യ സ്വത്ത് കൈമാറാന്‍ ഒരു ആണ്‍തരി കുടുംബത്തിലില്ലെന്ന ദുഖം വന്നത്. എങ്കില്‍ അതിനായി ഒരു വിവാഹം ചെയ്ത് കളയാമെന്ന് ആ വൃദ്ധന്‍ കരുതിയതില്‍ തെറ്റ് പറയാന്‍ കഴിയുമോ! പക്ഷെ 30 വയസ്സുള്ള യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെ പണിപാളി.ഇതോടെ സംഗതി കേസുമായി.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ആണ്‍കുട്ടി പിറക്കാനായി രണ്ടാമതൊരു വിവാഹം സുക്‌റാം കഴിച്ചത്. ഇതോടെയാണ് സംഗതി കേസായത്. രാജസ്ഥാനിലെ സാംറാദ ഗ്രാമത്തില്‍ വെച്ചാണ് 12 ഗ്രാമങ്ങളിലെ അന്തേവാസികളെ സാക്ഷിയാക്കി വിവാഹം അരങ്ങേറിയത്. 20 വര്‍ഷം മുന്‍പാണ് രോഗം ബാധിച്ച് ഇയാളുടെ ഏക മകന്‍ മരിച്ചത്. ഇതോടെയാണ് വലിയ ഭൂസ്വത്തുള്ള സുക്‌റാമിന് മകന്‍ വേണമെന്ന മോഹം വന്നത്.

ഇദ്ദേഹത്തിന്റെ ഭാര്യ ഭട്ടോയും ഭര്‍ത്താവിന്റെ രണ്ടാം വിവാഹം അംഗീകരിച്ചു. ആദ്യ ഭാര്യയില്‍ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. രാജസ്ഥാനിലും ഡല്‍ഹിയിലുമൊക്കെയുള്ള സ്ഥലങ്ങള്‍ നോക്കിനടത്താന്‍ മകന്‍ വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം ന്യായാമാണെന്നാണ് ഭട്ടോയുടെയും നിലപാട്. ഇത് പരിഗണിച്ചാണ് രണ്ടാം വിവാഹത്തെ അനുകൂലിച്ചത്.

അതേസമയം നിയമവുരുദ്ധമായി വിവാഹം കഴിച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഇപ്പോള്‍ കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണ് സുക്‌റാമും, ഭാര്യയും.

 

Read more topics: marriage, son, 83 year man
English summary
Man 83 Marries woman less than half his agefor a son
topbanner

More News from this section

Subscribe by Email