Tuesday September 18th, 2018 - 11:45:pm
topbanner
Breaking News

പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ നോയിഡയില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി

NewsDesk
പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ നോയിഡയില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി

ന്യൂഡല്‍ഹി: നോയിഡയില്‍ പുതുവത്സര ആഘോഷം പൊടിപ്പൊടിയ്ക്കുന്നതിനിടയില്‍ മലയാളിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയി. നോയിഡ സെക്ടര്‍ 61ല്‍ താമസിക്കുന്ന അനു സത്യനെയാണ് തട്ടിക്കൊണ്ട് പോയത്. ഇയാള്‍ സഞ്ചരിച്ചിരുന്നു പുതിയ സ്വിഫ്റ്റ് കാര്‍ അടക്കം സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ സത്യനെക്കൊണ്ട് സംഘം പിന്‍വലിപ്പിക്കുകയും അത് കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ദാദ്രിയില്‍ വിജനമായ സ്ഥലത്ത് സത്യനെ ഉപേക്ഷിച്ച് പണവും കാറുമായി സംഘം കടന്ന് കളഞ്ഞു. എടിഎമ്മില്‍ നിന്ന് പണം വലിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ പുറകില്‍ നിന്ന് മുഖത്ത് തുണിയിട്ട് പിടിച്ചതിനു ശേഷം മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

English summary
Malayali Kidnapped, Abandoned in Noida and escaped with his car and `2 lakh on Thursday night
topbanner

More News from this section

Subscribe by Email