Monday November 19th, 2018 - 11:20:pm
topbanner

യുവാവിനൊപ്പം കാമുകിയെ കണ്ട കാമുകൻ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

Dil
യുവാവിനൊപ്പം കാമുകിയെ കണ്ട കാമുകൻ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

മഹാരാഷ്ട്ര : കാമുകിയായ പെണ്‍കുട്ടി മറ്റൊരു പുരുഷനൊപ്പം കറങ്ങി നടക്കുന്നതു കണ്ട യുവാവ് കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറ്റൊരിടത്തു കൊണ്ടു പോയി ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം.

വെള്ളച്ചാട്ടത്തില്‍ തള്ളിയിട്ട് യുവാവ് പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു. ദേവേന്ദ്ര ബോള്‍സെ എന്ന യുവാവാണ് കാമുകിയെ കൊന്നത്. മഹാരാഷ്ട്രയ്ക്ക് അടുത്ത് തുങ്കരേശ്വര്‍ വെള്ളച്ചാട്ടത്തിലാണ് സംഭവം. പ്രതി നല്ലാ സോപാറ സ്വദേശിയാണ്.

സൗത്ത് മുംബൈയിലെ കോള്‍ബ ഹോട്ടലില്‍ പരിചാരകനായി ജോലി ചെയ്യുകയായിരുന്നു പ്രതി. ബോള്‍സെ പ്രണയിച്ച പെണ്‍കുട്ടിയെ മറ്റൊരു പുരുഷന്റെ കൂടെ കാണാനിടയായതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. വെള്ളച്ചാട്ടത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം ഓട്ടോയില്‍ കയറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം സമീപത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്തു നിന്നുമാണ് ലഭിച്ചത്. കിന്‍ജാള്‍ ഷാ എന്ന വാസൈ സ്വദേശിയാണ് മൃദദേഹം തിരിച്ചറിഞ്ഞതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ പി.ഡി കോള്‍ഹി അഭിപ്രായപ്പെട്ടു.

ഓണം ബംപര്‍ ലഭിച്ച കോടീശ്വരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചു: മതപണ്ഡിതനെ കേരളപോലീസ് അറസ്റ്റ് ചെയ്തു

English summary
boy friend kill girlfriend because he sea her with another boy
topbanner

More News from this section

Subscribe by Email