മധ്യപ്രദേശ് : മധ്യപ്രദേശിലെ ഭിന്ദില്‍ പത്തൊമ്പതുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ദേഹത്ത് ആസിഡൊഴിച്ച് പൊള്ളിച്ചു. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളയേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി പെണ്‍കുട്ടിയെ മുന്നേഷ് സിംഘ് രജാവത്(35), ധംപേ സിംഗ് രജാവത്(25) എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക്തട്ടിക്കൊണ്ടുപോയാണ് പ്രതികള്‍ കുട്ടബലാത്സംഗത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയത്.
പീഡനശേഷം പെണ്‍കുട്ടിയുടെ ശരീരത്തിലാകമാകം ആസിഡ് ഒഴിച്ചശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് തുടരുകയാണ്.