Wednesday May 23rd, 2018 - 7:05:am
topbanner

ബലാത്സംഗത്തെ കുറിച്ച്‌ വിദ്യാർത്ഥിനിയെ ചോദ്യം ചെയ്ത എം.എല്‍.എ വിവാദത്തില്‍

NewsDesk
ബലാത്സംഗത്തെ കുറിച്ച്‌ വിദ്യാർത്ഥിനിയെ ചോദ്യം ചെയ്ത എം.എല്‍.എ വിവാദത്തില്‍

പാട്ന: ബലാത്സംഗത്തെ കുറിച്ച്‌ വിദ്യാർത്ഥിനിയെ ചോദ്യം ചെയ്ത എം.എല്‍.എ വിവാദത്തില്‍. ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെ പരസ്യമായി ചോദ്യം ചെയ്ത ബിഹാര്‍ എം.എല്‍.എ വിവാദത്തില്‍. എസ്.സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള റെസിഡന്‍ഷ്യല്‍ സ്കൂളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പത്താം ക്ലാസ്കാരി കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സ്കൂളിലെത്തിയ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എം.എല്‍.എ ലല്ലന്‍ പാസ്വാന്‍ മരിച്ച കുട്ടിയുടെ സുഹൃത്തിനോട് അസ്വസ്ഥത ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു.

മരിച്ച കുട്ടി രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ രക്തം എവിടെ നിന്നാണ് വന്നതെന്നായിരുന്നു എം.എല്‍.എയുടെ ചോദ്യം. തരിച്ച നിന്ന കുട്ടിയോട് വീണ്ടും അനാവശ്യമായി വിവരണം ആവശ്യപ്പെടുകയും ചെയ്തു പാസ്വാന്‍. ഭാവിയില്‍ നിനക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ ഇപ്പോള്‍ സംസാരിക്കാത്ത നീ അപ്പോള്‍ എങ്ങനെ സംസാരിക്കും എന്നും പാസ്വാന്‍ ചോദിച്ചു. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താന്‍ ചോദ്യം ചെയ്ത രീതി ശരിയായില്ലെങ്കിലും തന്റെ ഉദ്ദേശ്യം നല്ലതായിരുന്നു എന്നാണ് എം.എല്‍.എ പ്രതികരിച്ചത്.

മൂന്നു ദിവസം മുന്പാണ് ദീഗാകുമാരി എന്ന കുട്ടിയുടെ മൃതശരീരം രക്തത്തില്‍ കുളിച്ച നിലയില്‍ ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പറയുന്നത്.

Read more topics: MLA , Rape, Victim,
English summary
MLA Lalan Paswan Asks Objectionable Questions To Rape Victim’s Friend

More News from this section

Subscribe by Email