Friday July 20th, 2018 - 1:45:pm
topbanner
Breaking News

വിവാഹസത്ക്കാരത്തിനിടെ ഭക്ഷണം വിളമ്പാന്‍ പാത്രം തികഞ്ഞില്ല: അതിഥികള്‍ ചേരിതിരിഞ്ഞു തമ്മില്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു; ഉത്തര്‍പ്രദേശിലെ വിക്രംപൂരിലാണ് സംഭവം

rajani v
വിവാഹസത്ക്കാരത്തിനിടെ ഭക്ഷണം വിളമ്പാന്‍ പാത്രം തികഞ്ഞില്ല: അതിഥികള്‍ ചേരിതിരിഞ്ഞു തമ്മില്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു;  ഉത്തര്‍പ്രദേശിലെ വിക്രംപൂരിലാണ് സംഭവം

ലഖ്നൗ: വിവാഹസത്ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീർന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അതിഥികൾ തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ വിക്രംപൂര്‍ മേഖലയിലാണ് സംഭവം.വിവാഹത്തിന് പങ്കെടുക്കാന്‍ അതിഥികള്‍ ശനിയാഴ്ച രാത്രി എത്തിയ സമയത്താണ് സംഭവം. ഇവര്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടയിലാണ് പ്ലേറ്റുകളുടെ ക്ഷാമം അനുഭവപ്പെട്ടത്.

അതിഥികള്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്യാന്‍ ആവശ്യമായ പ്ലേറ്റുകള്‍ കരാറെടുത്തവരുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ക്ഷുഭിതരായ അതിഥികള്‍ തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. തര്‍ക്കം പിന്നിട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിനിടയിലാണ് അതിഥികളിലൊരാളായ വിശാലി(20)ന് പരിക്കേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് വിശാൽ മരിച്ചു പരിക്കേറ്റ മറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടു. അതിഥികള്‍ ചേരിതിരിഞ്ഞ് രണ്ടുവിഭാഗങ്ങളായി ഏറ്റുമുട്ടിയതായി പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Read more topics: MARRIAGE, FUNCTION, QURAL
English summary
MARRIAGE FUNCTION QURAL
topbanner

More News from this section

Subscribe by Email