Thursday June 20th, 2019 - 4:37:am
topbanner
topbanner

മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു; പക്ഷേ കമല്‍ഹാസന്‍ മത്സരിക്കുന്നുണ്ടോ എന്ന് സംശയം

JB
 മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു; പക്ഷേ കമല്‍ഹാസന്‍ മത്സരിക്കുന്നുണ്ടോ എന്ന് സംശയം

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. 21 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ അദ്ദേഹം മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ്.

മാര്‍ച്ച് 24ന് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പുറത്തുവിടുമെന്നും അന്ന് അദ്ദേഹം മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുമെന്നും ആദ്യ പട്ടിക പുറത്തുവിട്ടുകൊണ്ട് കമല്‍ഹാസന്‍ പറഞ്ഞു.

'ഞാന്‍ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തിലെ സസ്‌പെന്‍സ് 24ന് അവസാനിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പാര്‍ട്ടിയിലുള്ളവര്‍ അത് പറയട്ടെ. എനിക്ക് അവരുടെ ഉപദേശം ആവശ്യമാണ്-' കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. 23ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും- പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 24 പാര്‍ട്ടിയുടെ മാനിഫെസ്റ്റോ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം എഐഎഡിഎംകെയും ഡിഎംകെയും പുറത്തിറക്കിയിരിക്കുന്ന മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ പഴയതാണെന്നും കമല്‍ കുറ്റപ്പെടുത്തി.

എഐഎഡിഎംകെയിലെയും ഡിഎംകെയിലെയും കുടുംബ വാഴ്ചയെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചു.

മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക

തിരുവള്ളുവര്‍- ഡോ. എം ലോകരംഗന്‍

ചെന്നൈ നോര്‍ത്ത്- എ ജി മൗര്യ

ചെന്നൈ സെന്‍ട്രല്‍- കമീല നാസര്‍

തിരുപെരുമ്പൂര്‍- ശിവകുമാര്‍

അരക്കോണം- എന്‍ രാജേന്ദ്രന്‍

വെല്ലൂര്‍- ആര്‍ സുരേഷ്

കൃഷ്ണഗിരി- എസ് ശ്രീധരണ്യ

ധര്‍മപുരി- ഐ രാജശേഖരന്‍

വില്ലിപുരം- അഡ്വ. അന്‍പുയിന്‍വാഴമൊഴി

സേലം- പ്രഭു

നീലഗിരി- അഡ്വ. രാജേന്ദ്രന്‍

ട്രിച്ചി- വി. ആനന്ദരാജന്‍

ടിണ്ടിഗല്‍- ഡോ. എസ് സുധാകര്‍

ചിദംബരം- ടി രവി

മൈലാടുദൊരൈ- റഫൗള്ള

നാഗപട്ടിണം- കുറുവൈ

തേനി- എസ് രാധാകൃഷ്ണന്‍

തൂത്തികോറിന്‍- ടിപിഎസ് പൊന്‍ കുമാര വേല്‍

തിരുനല്‍വേലി- വെള്ളിമലൈ

കന്യാകുമാരി- എബിനൈസര്‍

പുതുച്ചേരി- എംഎഎസ് സുബ്രമണൃം

 

English summary
MAKKAL NEETHIMAYYAM CANDIDATE LIST OUT
topbanner

More News from this section

Subscribe by Email