Monday March 18th, 2019 - 11:27:pm
topbanner
topbanner

ഏത് പ്രതിസന്ധിയിലും താമര പൂത്തുലഞ്ഞു നില്‍ക്കും; മോദി

Aswani
ഏത് പ്രതിസന്ധിയിലും താമര പൂത്തുലഞ്ഞു നില്‍ക്കും; മോദി

ഭോപ്പാല്‍: റഫാല്‍ ഇടപാടില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിനുള്ള മറുപടിയായിട്ടാണ് മോദി എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് എത്രത്തോളം തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് താമര മുഴുവന്‍ പൂത്തുലഞ്ഞ് നില്‍ക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മോദി. ഭോപ്പാലില്‍ ബിജെപി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യാന്തര സഖ്യമുണ്ടാക്കി എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തിനുള്ളില്‍ പ്രതിപക്ഷ സംഖ്യത്തിന് വിജയം കൈവരിക്കാനാകാത്തതിനാലാണ് ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും മോദി വ്യക്തമാക്കി. രാജ്യം വോട്ട് ബാങ്കില്‍ നിന്ന് മുക്തമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നത് വെറുമൊരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമല്ലെന്നും ആരെയും വികസനത്തില്‍ നിന്ന് മാറ്റി നിര്‍ത്തില്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

Viral News

Read more topics: Lilies, flowewr,crisis,Modi, congress,
English summary
Lilies will flower in any kind of crisis are stagnant; Modi
topbanner

More News from this section

Subscribe by Email