Tuesday August 20th, 2019 - 6:42:am
topbanner
topbanner

പത്താന്‍കോട്ടില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് പാലക്കാട് സ്വദേശി മരിച്ചു

NewsDesk
പത്താന്‍കോട്ടില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് പാലക്കാട് സ്വദേശി മരിച്ചു

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളിയായ എന്‍എസ്ജി കമാന്‍ഡോ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍ മരിച്ചു.

കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് നിരഞ്ജന്‍ കുമാര്‍. ഗ്രനേഡ് പൊട്ടി മൂന്ന് സൈനികര്‍ക്കും പരിക്കേറ്റിരുന്നു. ഇന്നലത്തെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് സൈനികര്‍ ഇന്ന് രാവിലെ മരണപ്പെട്ടു. ഇതോടെ പത്താന്‍കോട്ടില്‍ ഇന്നലെയും ഇന്നുമായി മരിച്ച ജവാന്‍മാരുടെ എണ്ണം ഏഴായി.

English summary
NSG's Lieutenant Colonel Niranjan E Kumar was killed in a grenade blast inside the air base
topbanner

More News from this section

Subscribe by Email