topbanner
Sunday February 25th, 2018 - 5:17:pm
topbanner
Breaking News

ചിരിക്ക് രേണുക ചിരിക്ക്; കരയുന്നവര്‍ കരയട്ടെ; ബിജെപിക്ക് തലവേദനയായി ശത്രുഘന്‍ സിന്‍ഹ

suji
ചിരിക്ക് രേണുക ചിരിക്ക്; കരയുന്നവര്‍ കരയട്ടെ; ബിജെപിക്ക് തലവേദനയായി ശത്രുഘന്‍ സിന്‍ഹ

കാര്യങ്ങള്‍ ഒരുവിധം നന്നായി മുന്നോട്ട് പോകുമ്പോള്‍ ഭരണപക്ഷമായ ബിജെപിക്ക് പലപ്പോഴും പാരയാകുന്നത് പാളയത്തിലെ പടയാണ്. സഭയില്‍ അട്ടഹസിച്ചതിന് പ്രധാനമന്ത്രി കളിയാക്കിയ കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ബിജെപി എംപി ശത്രുഘന്‍ സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്.

'ചിരിക്ക് രേണുക ചിരിക്ക്. നിങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു, നിങ്ങളെ ഇഷ്ടമാണ്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒട്ടും വിഷമിക്കേണ്ടതില്ല സന്തോഷത്തോടെ ഇരിക്കുക. അവര്‍ കരയട്ടെ, ആക്രോശിക്കട്ടെ. കാര്യങ്ങള്‍ അടങ്ങിക്കൊള്ളും. സ്ത്രീകളുടെ ശക്തിയെയും, ചിരിയെയും എതിര്‍ക്കുന്നവര്‍ അടുത്ത് തന്നെ ഉരുകിക്കൊള്ളും. ഒടുവിലത്തെ ചിരി നമുക്കാകും, സ്ത്രീശക്തി എന്നും വിജയിക്കട്ടെ, ജയ് ഹിന്ദ്' ഇതായിരുന്നു ശത്രുഘന്‍ സിന്‍ഹയുടെ ട്വീറ്റ്.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ക്ക് കൈയടിച്ച് പ്രോത്സാഹനം നല്‍കി ബിജെപിയെ ചൊടിപ്പിക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച എംപിയാണ് ഈ മുന്‍ സൂപ്പര്‍ താരം. ദൂരദര്‍ശനിലെ ഇതിഹാസ സീരിയലായ രാമായണത്തിലെ ചിരിയാണ് ഇന്ന് സഭയില്‍ കേട്ടതെന്നായിരുന്നു പ്രധാനമന്ത്രി മോദി രേണുകയെ പരിഹസിച്ചത്.

രേണുകയുടെ അട്ടഹാസം സഭാ അധ്യക്ഷനായ വെങ്കയ്യ നായിഡുവിനെയും ചൊടിപ്പിച്ചിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണാനായിരുന്നു അധ്യക്ഷന്റെ ഉപദേശം. ചിരിക്ക് ആരും ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇനിയും ചിരിക്കുമെന്നുമായിരുന്നു രേണുക ചൗധരിയുടെ പ്രതികരണം.

 

 

 

Read more topics: Renuka, Shatrughan Sinha,bjp
English summary
Laugh Renuka laugh, let them cry hoarse, we will have the last laugh says Shatrughan Sinha
topbanner

More News from this section

Subscribe by Email