Thursday March 21st, 2019 - 5:27:am
topbanner
topbanner

വിനോദ സഞ്ചാരത്തിനെത്തിയ എട്ട് വായസുകാരിക്ക് നേരെ പരുന്തിന്റെ അക്രമണം

renjini
വിനോദ സഞ്ചാരത്തിനെത്തിയ എട്ട് വായസുകാരിക്ക് നേരെ പരുന്തിന്റെ അക്രമണം

കിര്‍ഗിസ്ഥാൻ: കുടുംബത്തോടപ്പം വിനോദ സഞ്ചാരത്തിനെത്തിയ എട്ട് വായസുകാരിക്ക് നേരെ പരുന്തിന്റെ അക്രമണം.കിർഗിസ്ഥാനിലെ സൈക് കുൽ വച്ചാണ് സംഭവം. പരുന്തിന്റെ കൈയിൽ നിന്ന് അത്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്കൂട്ടത്തില്‍ നിന്നൊറ്റപ്പെട്ട് ഗ്രൗണ്ടില്‍ കുതിര സവാരിയും മത്സരങ്ങളും നടക്കുന്നത് വീക്ഷിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഭീമാകാരനായ പരുന്ത് ഗ്രൗണ്ടിലേയ്ക്ക് താഴ്ന്നു പറന്ന് വരികയായിരുന്നു. മറ്റുള്ളവര്‍ ഈ കാഴ്ച വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ പരുന്ത് കുട്ടിയുടെ അടുത്തേയ്ക്ക് പറന്നെത്തി റാഞ്ചിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെട്ടെന്നുണ്ടായ ആക്രമണത്തില്‍ കുട്ടി നിലത്തു വീണു പോയി.വീഴ്ചയിൽ കുട്ടിക്ക് സാരമായി പരിക്കേറ്റിറ്റുണ്ട് .ഇരയാണെന്ന് കരുതിയാകാം അത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് പക്ഷി നിരീക്ഷകര്‍ പറഞ്ഞു.ചിറകിന് ആറടിയോളം വലിപ്പമുള്ള അസാധാരണ വലിപ്പമുള്ള പരുന്താണിത്. ആനറാഞ്ചി എന്ന പേരില്‍ പലപ്പോഴും അറിയപ്പെടുന്ന ഇവ ചെറിയ ആട്ടിന്‍ കുട്ടികളെയുള്‍പ്പെടെ വലിപ്പമുള്ളവയെ റാഞ്ചിയെടുക്കുന്നവയാണെന്ന് നിരീക്ഷകര്‍ പറഞ്ഞു

Viral News

Read more topics: Kyrgyzstan, egile, attacked, girl
English summary
Eighteen year old woman who went on tour was attacked by Harsh
topbanner

More News from this section

Subscribe by Email