Tuesday November 20th, 2018 - 1:54:pm
topbanner

മോദിയുടെ അമ്മയുടെ നൃത്തമെന്ന പേരില്‍ മറ്റൊരു വൃദ്ധയുടെ വീഡിയോയിട്ടു ; കിരണ്‍ ബേദി വെട്ടില്‍

suji
മോദിയുടെ അമ്മയുടെ നൃത്തമെന്ന പേരില്‍ മറ്റൊരു വൃദ്ധയുടെ വീഡിയോയിട്ടു ; കിരണ്‍ ബേദി വെട്ടില്‍

എല്ലാത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന കിരണ്‍ ബേദി ഇക്കുറി ദീപാവലി ആശംസിച്ചത് രസകരമായ വീഡിയോ പങ്കുവച്ചുകൊണ്ടാണ് .പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാ ബെന്‍ ദീപാവലി ദിവസം നൃത്തം ചെയ്യുന്നുവെന്ന പേരില്‍ കിരണ്‍ ബേദി പങ്കുവച്ച വീഡിയോ വൈറലുമായി.എന്നാല്‍ അത് മോദിയുടെ അമ്മയല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇതിനെ കളിയാക്കി കമന്റുകളും വന്നു.കിരണ്‍ ബേദിയ്ക്ക് ' പണിയും കിട്ടി'

തെറ്റ് തിരിച്ചറിഞ്ഞതോടെ തിരുത്തലുമായി എത്തി ' ആളു മാറി പോയി.പക്ഷെ ഇത്ര ഓജസ്സുള്ള ആ അമ്മയ്ക്ക് അഭിവാദ്യങ്ങള്‍.96 വയസ്സുവരെ ജീവിച്ചാല്‍ എനിയ്ക്കും അവരെ പോലെയാകാനാണ് ആഗ്രഹമെന്നും കിരണ്‍ ബേദി പറഞ്ഞു.
പുതുച്ചേരി ഗവര്‍ണറായ കിരണ്‍ ബേദി ദിവസങ്ങള്‍ക്ക് മുമ്പ് ടുവീലറില്‍ അര്‍ദ്ധരാത്രി യാത്ര ചെയ്ത് സ്ത്രീകളുടെ സുരക്ഷ വിലയിരുത്തിയിരുന്നു.ഈ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഏതായാലും ദീപാവലി ആഘോഷത്തിനിടെ കിരണ്‍ ബേദിയ്ക്ക് അമളി പറ്റിയത് വലിയ വാര്‍ത്തയായി.

Read more topics: kiran bedi,mody's mother,deepawali
English summary
Kiran bedi share fake video of mody's mother
no relative items
topbanner

More News from this section

Subscribe by Email