Wednesday November 21st, 2018 - 5:59:am
topbanner

ഡല്‍ഹിയില്‍ കെജ്രിവാള്‍ 3 വര്‍ഷം പൂര്‍ത്തിയാക്കി; ആം ആദ്മി സര്‍ക്കാര്‍ പോരെന്ന് 68% ജനങ്ങള്‍

suji
ഡല്‍ഹിയില്‍ കെജ്രിവാള്‍ 3 വര്‍ഷം പൂര്‍ത്തിയാക്കി; ആം ആദ്മി സര്‍ക്കാര്‍ പോരെന്ന് 68% ജനങ്ങള്‍

2015 ഫെബ്രുവരി 14ന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെയും, ജനങ്ങളെയും ഞെട്ടിച്ച് കൊണ്ടാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. വന്‍ ജനപിന്തുണയോടെ നേടിയ വിജയത്തോടെ വലിയ പ്രതീക്ഷകളോടെയാണ് സര്‍ക്കാര്‍ രംഗപ്രവേശം ചെയ്തത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടെ കെജ്രിവാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാനത്തെ 68% ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്.

മൂന്ന് വര്‍ഷക്കാലത്തെ ഭരണം വന്‍ വിജയമായിരുന്നുവെന്ന് എഎപി അഭിപ്രായപ്പെടവെയാണ് സര്‍വ്വെയില്‍ ജനങ്ങള്‍ മറിച്ചൊരു അഭിപ്രായം രേഖപ്പെടുത്തിയത്. ചേരി നിവാസികളും, തൊഴിലാളികളും, കൃഷിക്കാരും, വ്യാപാരികളും ഈ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് വിശ്വസിക്കുന്നു, അതാണ് ആം ആദ്മി സര്‍ക്കാര്‍, പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ 38 ശതമാനം പേരാണ് കെജ്രിവാള്‍ സര്‍ക്കാര്‍ അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് പ്രവര്‍ത്തിച്ചതായി വിലയിരുത്തിയത്. അതേസമയം ആരോഗ്യ രംഗത്തും, കുടിവെള്ള വിതരണം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികവേറിയതാണെന്‌ന ജനങ്ങള്‍ കരുതുന്നു. മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ പരാജയപ്പെടുന്നതാണ് ഡല്‍ഹി സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വെയില്‍ ഡല്‍ഹിയില്‍ അഴിമതി കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതായി 59 ശതമാനം വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കുറവാണിത്.

 

Read more topics: kejriwal, survey , failure
English summary
Kejriwal govt completes 3 years, 62 per cent in a survey say he failed to meet expectations
topbanner

More News from this section

Subscribe by Email