Friday April 26th, 2019 - 1:37:am
topbanner
topbanner

കര്‍ഷകരെ എന്തിനാണ് തടയുന്നത് എന്ന് കെജ്‌രിവാള്‍

Aswani
കര്‍ഷകരെ എന്തിനാണ് തടയുന്നത് എന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് തടഞ്ഞ നടപടിയെ എതിര്‍ത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെടുകയും എന്തിന്റെ പേരിലാണ് കര്‍ഷകരെ തടയുന്നതെന്നും ഇത് തെറ്റാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കവെയാണ് പോലീസ് തടഞ്ഞത്. കര്‍ഷകര്‍ ഡല്‍ഹിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പോലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഹരിദ്വാറില്‍ നിന്ന് സെപ്റ്റംബര്‍ 23ന് തുടങ്ങിയ മാര്‍ച്ചില്‍ എഴുപതിനായിരത്തോളം കര്‍ഷകരാണ് പങ്കെടുക്കുന്നത്. ഭാരതീയ കിസാന്‍ യൂണിയന്റെ (ബികെയു) നേതൃത്വത്തില്‍ കിസാന്‍ ക്രാന്തി പദയാത്ര എന്ന പേരിലാണ് റാലി നടത്തുന്നത്.

Read more topics: Kejriwal, stopping, farmers strike
English summary
Kejriwal ask that why is stopping farmers strike
topbanner

More News from this section

Subscribe by Email