topbanner
Monday February 19th, 2018 - 11:41:pm
topbanner
Breaking News

കജോള്‍ പ്രസാര്‍ ഭാരതിയില്‍ നിന്ന് പുറത്തേയ്ക്ക്

rajani v
കജോള്‍ പ്രസാര്‍ ഭാരതിയില്‍ നിന്ന് പുറത്തേയ്ക്ക്

മുംബൈ: ബോളിവുഡ് നടി കജോളിന് പ്രസാര്‍ ഭാരതിയിലെ സ്ഥാനം നഷ്ടമാവും. പ്രസാര്‍ ഭാരതി ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കാത്ത കജോളിനെ പുറത്താക്കാനാണ് തീരുമാനം. യോഗങ്ങളില്‍ നിരന്തരം പങ്കെടുക്കാതിരിക്കുന്ന കജോള്‍ ഇതിന് വിശദീകരണം നല്‍കുന്നില്ലെന്നും മറ്റ് അംഗങ്ങള്‍ പറയുന്നു.ദൂരദര്‍ശന്റെയും ആകാശവാണിയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബോര്‍ഡാണ് പ്രസാര്‍ ഭാരതി.

ബോളിവുഡ് നടിഎന്ന നിലയിലാണ് കജോളിനെ പ്രസാര്‍ഭാരതിയുടെ ബോര്‍ഡ് അംഗമാക്കിയത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് കജോളിനെ നിയമിച്ചത്. അവസാന നാല് യോഗത്തിലും കജോള്‍ പങ്കെടുത്തില്ല. ഇതോടെ മറ്റ് അംഗങ്ങള്‍ അതൃപ്തി അറിയിക്കുകയായിരുന്നു. ഇക്കാര്യം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു.

 

English summary
Kajol Prasar Bharati board for skipping meetings
topbanner

More News from this section

Subscribe by Email