Wednesday September 19th, 2018 - 3:02:am
topbanner
Breaking News

വിവാഹം കഴിയ്ക്കാന്‍ 6.47 ലക്ഷം രൂപ മോഷ്ടിച്ചു ; മുടങ്ങിയതോടെ അഞ്ചു ലക്ഷം കത്തിച്ചു

suji
വിവാഹം കഴിയ്ക്കാന്‍ 6.47 ലക്ഷം രൂപ മോഷ്ടിച്ചു ; മുടങ്ങിയതോടെ അഞ്ചു ലക്ഷം കത്തിച്ചു

ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിയ്ക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് യുവാവ് മോഷ്ടിച്ചത് 6.47 ലക്ഷം രൂപ. എന്നാല്‍ യുവതി വിവാഹത്തിന് തയ്യാറാകാത്തതിനാല്‍ നിരാശ മൂലം അഞ്ചു ലക്ഷം യുവാവ് കത്തിച്ചു.

കഴിഞ്ഞ ബുധനാഴ്ച നടന്ന മോഷണത്തില്‍ ജിതേന്ദ്ര ഗോയല്‍ (22) അറസ്റ്റിലായതോടെയാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിതേന്ദ്ര ഗോയല്‍. സ്ഥാപനത്തിലെ ലോക്കറില്‍ നിന്ന് 6.47 ലക്ഷം ഇയാള്‍ മോഷ്ടിച്ചു. പരാതി കിട്ടി 24 മണിക്കൂറിനകം പോലീസ് പിടികൂടി. യുവതിയെ വിവാഹം കഴിയ്ക്കാനാണ് വന്‍ തുക മോഷ്ടിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

യുവതി വിവാഹം കഴിയ്ക്കില്ലെന്ന് പറഞ്ഞ വിഷമത്തില്‍ അഞ്ചു ലക്ഷം കത്തിച്ചെന്നും മൊഴി നല്‍കി. കത്തികരിഞ്ഞ നോട്ടുകളുടെ അവശിഷ്ടം പോലീസ് കണ്ടെടുത്തു. അവശേഷിച്ച നോട്ടുകള്‍ പോലീസ് വീണ്ടെടുത്തു. പണം കത്തിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ് പോലീസ് .

Read more topics: lover burns,married, stolen
English summary
Jilted lover burns rs 5 lakh cash he stole for getting married
topbanner

More News from this section

Subscribe by Email