topbanner
Wednesday February 21st, 2018 - 2:31:am
topbanner
Breaking News

പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റ്ഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു

NewsDesk
പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റ്ഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു

പത്താന്‍കോട്ട്: പത്താന്‍കോട്ട് നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റ്ഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡ് ആക്രമണം നടത്തിയെന്നാണ് സംഘടനയുടെ അവകാശവാദം. കാശ്മീരിലും പാക്കിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന 13 ഭീകരസംഘടനകളുടെ കൂട്ടായ്മയാണിത്. 

വ്യോമസേന താവളത്തില്‍ രാവിലെ വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വ്യോമസേന ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടത്തിലാണു ഭീകരര്‍ ഒളിച്ചിരിക്കുന്നത്. കരസേന, കേന്ദ്ര സായുധ സേന, പഞ്ചാബ് പോലീസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് പത്താന്‍കോട്ടെ വ്യോമസേന താവളത്തില്‍ ആക്രമണമുണ്ടായത്. മൂന്ന് ദിവസം നീണ്ട ഏറ്റമുട്ടലില്‍ മലയാളി സൈനികള്‍ നിരഞ്ജന്‍ കുമാര്‍ അടക്കം ഏഴ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
അതിനിടെ ഭീകരകേന്ദ്രത്തില്‍ കടന്ന ആറ് ഭീകരരെ വധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യോമസേന താവളത്തിന്റെ റെസിഡന്‍ഷ്യല്‍ മേഖലയില്‍ ഒളിച്ചിരുന്ന രണ്ട് തീവ്രവാദികളെയും വധിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ആറാമത്തെ തീവ്രവാദിയെയും വധിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുമില്ല.

 

English summary
Jihad Council claims responsibility for Pathankot attack
topbanner

More News from this section

Subscribe by Email