Monday July 16th, 2018 - 3:59:pm
topbanner
Breaking News

വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് യാത്രക്കാന് കിട്ടിയത് ബട്ടന്‍സ് ; അമ്പതിനായിരം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

suji
വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് യാത്രക്കാന് കിട്ടിയത് ബട്ടന്‍സ് ; അമ്പതിനായിരം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹേമന്ത് ദേശായിയ്ക്ക് ഉച്ചയ്ക്ക് ഭക്ഷണം കിട്ടിയതിനൊപ്പം ബട്ടന്‍സുമുണ്ടായിരുന്നു. ജെറ്റ് എയര്‍വേസില്‍ ആണ് സംഭവം .ഗാര്‍ലിക് ബ്രഡ് ഓര്‍ഡര്‍ ചെയ്ത യാത്രക്കാനാണ് ആഹാരത്തില്‍ ബട്ടന്‍സ് കിട്ടിയത്.

2014 ആഗസ്റ്റ് 6 നായിരുന്നു സംഭവം. ഹേമന്ത് ദേശായി പ്രശ്‌നം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പെടുത്തി. കമ്പനി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 3 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരന്‍ കേസ് കൊടുക്കുകയായിരുന്നു. ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പാര്‍ലമെന്റ് അംഗം പരിമള്‍ നന്ത്വാനി പരാതിയില്‍ സത്യവാങ്മൂലം നല്‍കി.

അഹമ്മദാബാദിലെ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റീഡ്രസല്‍ ഫോറത്തിന് മുന്‍പാകെ പരാതി എത്തിയപ്പോള്‍ കമ്പനി അവകാശവാദം മാറ്റി. ഭക്ഷണത്തില്‍ ബട്ടന്‍സ് നല്‍കിയിട്ടില്ലെന്നായിരുന്നു കമ്പനിയുടെ വാദം. കൂടാതെ യാത്രക്കാരന് അപകടം സംഭവിച്ചില്ലെന്നും വാദിച്ചു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ സഹകരണം ഉണ്ടായില്ലെന്നും കമ്പനി പറയുന്നു. എന്നാല്‍ സേവനത്തില്‍ സംഭവിച്ച ന്യൂനതകളില്‍ ഖേദം പ്രകടിപ്പിച്ച് കമ്പനി അയച്ച ഇമെയില്‍ പരാതിക്കാരന്‍ ഹാജരാക്കി.
കമ്പനിയ്ക്കുണ്ടായ വീഴ്ചയില്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഒടുവില്‍ കോടതി വിധിച്ചു.

 

Read more topics: jet airways, passenger, fined
English summary
Jet fined Rs 50000 for button in passengers food

More News from this section

Subscribe by Email