Tuesday August 21st, 2018 - 6:31:am
topbanner

ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ 5000 വോട്ടിന് തോല്‍പ്പിച്ചു; കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് 80 അംഗങ്ങള്‍

suji
ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ 5000 വോട്ടിന് തോല്‍പ്പിച്ചു; കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് 80 അംഗങ്ങള്‍

ബെംഗളൂരു: കര്‍ണ്ണാടകത്തിലെ ജയനഗര്‍ അസംബ്ലി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. അവസാനഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഏകദേശം 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി വിജയിച്ചത്. 53,151 വോട്ടുകള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ പ്രഹ്ലാദിന് 48,302 വോട്ടുകള്‍ നേടാനെ സാധിച്ചുള്ളൂ.

വോട്ടണ്ണലിന്റെ 16 റൗണ്ടുകളിലും കോണ്‍ഗ്രസ് മുന്‍തൂക്കം നിലനിര്‍ത്തി. ഇതോടെ സഭയില്‍ കോണ്‍ഗ്രസിന് 80 സീറ്റുകളായി. മെയ് 12ന് നടന്ന കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്നാണ് ജയനഗര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാര്‍ നിലവില്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു.

ഇദ്ദേഹത്തിന്റെ സഹോദരന്‍ പ്രഹ്ലാദാണ് ഇക്കുറി ബിജെപിക്കായി രംഗത്തിറങ്ങിയത്. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. 19 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുണ്ടായിരുന്നത്. സംസ്ഥാന ഭരണത്തില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ജനതാദള്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു.

 

English summary
Jayanagar bypoll result congress defeats bjp by 5000 vote margin
topbanner

More News from this section

Subscribe by Email