Saturday September 22nd, 2018 - 12:53:pm
topbanner

ബിജെപി-പിഡിപി സഖ്യം വേര്‍പിരിഞ്ഞു; ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു

rajani v
ബിജെപി-പിഡിപി സഖ്യം വേര്‍പിരിഞ്ഞു; ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു. പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കി ബിജെപി വക്താവ് രാം മാധവ് പത്രപ്രസ്താവന നടത്തിയതിന് പിന്നാലെ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചു. 2014ലാണു ജമ്മു കാശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

റംസാന്‍ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നോമ്ബുകാലം റദ്ദാക്കിയതിനു തൊട്ടുപിന്നാലെ പിന്‍വലിച്ച നടപടി ഇരുപാര്‍ട്ടികള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

രാജ്യമാകെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ കഠ്വവ സംഭവവും സഖ്യങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് തുടക്കമിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സഖ്യത്തില്‍ നിന്നും പിന്‍മാറിയത്. തുടര്‍ന്ന് മെഹ്ബൂബ രാജിവയ്ക്കുകയായിരുന്നു

കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും കൂടിയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞു. മൂന്ന് വര്‍ഷമായുള്ള ബന്ധം ഇനി തുടരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ജമ്മു കശ്മീരില്‍ ഉള്ളതെന്നും രാംമാധവ് പറഞ്ഞു.

വികസനത്തിനാവുന്നതെല്ലാം മോദി സര്‍ക്കാര്‍ ചെയ്തു. 80000 കോടിയുടെ സഹായമാണ് കശ്മീരിന് നല്‍കിയത്. എന്നാല്‍ ഇന്ന് ജമ്മു കശ്മീരില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലെന്നും രാം മാധവ് ആരോപിച്ചു. ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു .

 

English summary
Jammu and Kashmir govt Mehbooba Mufti resigns
topbanner

More News from this section

Subscribe by Email