Wednesday September 18th, 2019 - 5:42:pm
topbanner
Breaking News
jeevanam

തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ നാളെ അടിയന്തര യോഗം വിളിച്ചു ചേർക്കും

Raji Mejo
തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ  നാളെ അടിയന്തര യോഗം വിളിച്ചു ചേർക്കും

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാളെ അടിയന്തര യോഗം വിളിച്ചു. കമ്മിഷന്‍ അംഗം അശോക് ലവാസെയെ അനുനയിപ്പിക്കാനാണു ശ്രമം. ലവാസയുടെ വിയോജനക്കുറിപ്പുകള്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ കത്തയച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി സഹകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് കമ്മിഷനില്‍ തര്‍ക്കം ഉടലെടുത്തത്. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോടുള്ള തന്റെ വിയോജിപ്പുകള്‍ രേഖയിലാക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ രംഗത്തെത്തിയിരുന്നു.

 

Viral News

English summary
Issues to be resolved in election commission: Emergency meeting tomorrow
topbanner

More News from this section

Subscribe by Email