Sunday November 18th, 2018 - 10:51:pm
topbanner

ബിജെപിയെ പ്രതിരോധിക്കാന്‍ മണിക് സര്‍ക്കാരിന്റെ ഒറ്റയാള്‍ പോരാട്ടം

suji
 ബിജെപിയെ പ്രതിരോധിക്കാന്‍ മണിക് സര്‍ക്കാരിന്റെ ഒറ്റയാള്‍ പോരാട്ടം

നാല് തവണ ത്രിപുര മുഖ്യമന്ത്രി പദത്തില്‍ എത്തിയ വ്യക്തിയാണ് മണിക് സര്‍ക്കാര്‍. ലളിതമായ ജീവിതരീതികള്‍ കൊണ്ട് പ്രശസ്തനായ നേതാവ് പക്ഷെ ഇക്കുറി ബിജെപിക്കെതിരെ കമ്മ്യൂണിസ്റ്റ് പാളയം കൈവിടാതെ സൂക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നയിക്കുകയാണ്. 25 വര്‍ഷക്കാലം ഭരിച്ച സംസ്ഥാനം കൈവിടാതിരിക്കാന്‍ ഇടതുപക്ഷത്ത് മണിക് സര്‍ക്കാര്‍ മാത്രമാണുള്ളത്.

സംസ്ഥാനത്ത് കേന്ദ്ര സംസ്ഥാന നേതാക്കളെ ഇറക്കിയുള്ള പ്രചരണമാണ് ബിജെപി നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ റാലികളില്‍ നിന്നും റാലികളിലേക്ക് യാത്ര ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ 27ാം നാള്‍ മൂന്ന് തെരഞ്ഞെടുപ്പ് റാലികളാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

ത്രിപുര സര്‍ക്കാരിനെതിരെ രാജ്‌നാഥ് സിംഗ് നിരത്തിയ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ നിരത്തിയാണ് മണിക് സര്‍ക്കാര്‍ നേരിടുന്നത്. മൂന്ന് മാസം മുന്‍പ് കേന്ദ്രം ത്രിപുരയെ പുകഴ്ത്തിയ കാര്യവും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബിജെപി നേതാക്കള്‍ ത്രിപുരയിലെത്തുന്ന സൈബീരിയന്‍ പക്ഷികളെ പോലെയാണ്. 40 വര്‍ഷം മുന്‍പ് ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയ സംസ്ഥാനമാണ് ത്രിപുര.

വികസനത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്ന വസ്തുത മണിക് സര്‍ക്കാര്‍ സമ്മതിക്കുന്നു. ബിജെപി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐപിഎഫ്ടി അപകടകാരികളാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യന്റെ പ്രചരണം.

 

Read more topics: Manik Sarkar , bjp,election
English summary
Is Manik Sarkar Left’s one man army against saffron wave
topbanner

More News from this section

Subscribe by Email