Monday February 18th, 2019 - 11:55:am
topbanner

അതിര്‍ത്തി കടന്നും ശത്രുക്കളെ വകവരുത്തും ; മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

suji
അതിര്‍ത്തി കടന്നും ശത്രുക്കളെ വകവരുത്തും ; മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ജമ്മു കശ്മമീരില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ താക്കീതുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയിലെത്തുന്ന ശത്രുക്കളെ മാത്രമല്ല വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നു ശത്രുക്കളെ വക വരുത്താനും ഇന്ത്യയ്ക്കാകുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

അതിര്‍ത്തി കടന്ന് ആക്രമണം നടത്താനാകുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തിട്ടുള്ളതാണ്. അയല്‍ രാജ്യവുമായി നല്ല ബന്ധം ഉണ്ടാക്കാനാണ് ഇന്ത്യയ്ക്ക് താല്‍പര്യം. എന്നാല്‍ ഇങ്ങോട്ട് ഉപദ്രവിക്കുന്ന നിര്‍ത്താതെ അതിന് സാധിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ആരുടെ മുന്നിലും തല കുനിയാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം സാമ്പത്തികമായും മുകളിലേക്കാണ് പോകുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക വിദഗ്ധരെല്ലാം ഇന്ത്യയെ അംഗീകരിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അതിര്‍ത്തിയിലെ തുടര്‍ച്ചയായ വെടിവയ്പ്പ് തുടരുന്നതിനിടെയാണ് രാജ്‌നാഥ് സിങ് ഇന്ത്യയുടെ നിലപാടറിയിച്ചത്.

Viral News

English summary
India Wont hesitate to attack enemies on foreign soil says rajnath singh
topbanner

More News from this section

Subscribe by Email