Tuesday May 21st, 2019 - 2:19:pm
topbanner
topbanner

പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മനുഷ്യന്‍ ജീവനോടെ തിരിച്ചുവന്നു

suji
 പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മനുഷ്യന്‍ ജീവനോടെ തിരിച്ചുവന്നു

മരിച്ചുപോയ ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് കേള്‍ക്കുമ്പോള്‍ വൈദ്യലോകം പോലും അമ്പരക്കും. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ഭാഗ്യം കൊണ്ട് മാത്രം ഹിമാന്‍ഷു ഭരദ്വാജ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്നും രക്ഷപ്പെട്ടത്. മരിച്ചതായി വിധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച ഭരദ്വാജ് മോര്‍ച്ചറിയില്‍ കിടക്കവെയാണ് തിരിച്ചുവരവ് നടത്തിയത്.

ബൈക്ക് അപകടത്തില്‍ പരുക്കേറ്റാണ് നാഗ്പൂരിലെ ആശുപത്രിയില്‍ ഭരദ്വാജിനെ എത്തിക്കുന്നത്. ചിന്ദ്വാരയിലെ ആനന്ദ് ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്താണ് ഇവിടെ എത്തിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതായി കണ്ടെത്തിയ ഡോക്ടര്‍മാര്‍ ഭരദ്വാജിനെ ചിന്ദ്വാരയിലേക്ക് തിരികെ അയച്ചു. പള്‍സും, ശ്വാസവും ഇല്ലാതിരുന്ന അവസ്ഥയിലായിരുന്നു ഇത്.

ചിന്ദ്വാര ജില്ലാ ആശുപത്രിയില്‍ മറ്റൊരു ഡോക്ടറും ഭരദ്വാജിനെ പരിശോധിക്കാനെത്തി. പക്ഷെ ഈ ഡോക്ടറും പള്‍സില്ലെന്ന് കണ്ടെത്തി മരണം സ്ഥിരീകരിച്ചു. ഇതോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് നീക്കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ ആരംഭിക്കാന്‍ ഒരുങ്ങവെയാണ് ഭരദ്വാജ് ശ്വസിക്കുന്നതായും, പള്‍സ് തിരികെ ലഭിച്ചതായും അധികൃതര്‍ കണ്ടെത്തിയത്.

ഇതോടെ മോര്‍ച്ചറിയില്‍ നിന്നും വാര്‍ഡില്‍ ചികിത്സയ്ക്കായി എത്തിച്ചു. വീണ്ടും നാഗ്പൂരിലെ ആശുപത്രിയിലേക്ക് നീക്കിയ ഭരദ്വാജ് ഇപ്പോള്‍ ആരോഗ്യം വീണ്ടെടുക്കുകയാണ്.

 

Read more topics: madhya Pradesh,life, dead man
English summary
In madhya Pradesh dead man comes back to life
topbanner

More News from this section

Subscribe by Email