Tuesday October 23rd, 2018 - 5:28:pm
topbanner
Breaking News

ശശികല ജയിലില്‍ കന്നഡയും കമ്പ്യൂട്ടറും പഠിക്കുന്നു !

suji
ശശികല ജയിലില്‍ കന്നഡയും കമ്പ്യൂട്ടറും പഠിക്കുന്നു !

ആദ്യം തോഴിയായി ജയലളിത മരിച്ചതോടെ പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാനായി ശ്രമിച്ച ശശികല ഇപ്പോള്‍ ജയിലിലാണ്. എങ്കിലും അനന്ദരവനെ കൊണ്ട് ജയലളിതയുടെ സ്വന്തം മണ്ഡലമായ ആര്‍ കെ നഗര്‍ പിടിച്ചെടുത്തു.
ജയലളിതയും ഉള്‍പ്പെട്ട കേസില്‍ അഴിമതി കാണിച്ചതിന് ബംഗളൂരു ജയിലിലാണ് ശശികലയിപ്പോള്‍. ഇവിടെ ഇവര്‍ കന്നഡ പഠനത്തിലാണെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. അക്കങ്ങളും, അടിസ്ഥാന വായനയും, ഉച്ചാരണവുമാണ് ക്ലാസില്‍ പഠിപ്പിക്കുന്നത്.

കന്നഡ പഠനത്തിന് പുറമെ കമ്പ്യൂട്ടര്‍ പഠനവും ശശികല നടത്തുന്നതായാണ് വിവരം. കൂട്ടത്തില്‍ ശിക്ഷിക്കപ്പെട്ട സഹോദരഭാര്യ ഇളവരശിയാണ് ക്ലാസില്‍ ശശികലയുടെ കൂട്ട്. എന്നാല്‍ പഠനത്തില്‍ ശശികലയെ ഇളവരശി തോല്‍പ്പിക്കുന്നുണ്ടത്രെ. മൗനവൃതത്തിലായതിനാല്‍ ശശികല ഉച്ചാരണ പരീക്ഷയില്‍ പങ്കെടുത്തില്ല. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ഇരുവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

പുസ്തകങ്ങള്‍ വായിക്കാന്‍ താല്‍പര്യമുള്ള ശശികല വന്നതോടെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശം ഉണ്ടായിരുന്ന ജയിലിലെ ലൈബ്രറി സ്ത്രീകള്‍ക്ക് മുന്നിലും വാതില്‍തുറന്നു. സ്ത്രീകള്‍ക്ക് മാത്രമായി അധികൃതര്‍ ഒരു ലൈബ്രറി തുറക്കുകയായിരുന്നു.

 

 

Read more topics: sasikala , kannada student
English summary
In jail Sasikala becomes a Kannada student
topbanner

More News from this section

Subscribe by Email