topbanner
Monday January 22nd, 2018 - 12:09:am
topbanner

നിരോധിച്ച നോട്ടുകള്‍ ചെന്നൈ ജയിലില്‍ പുനര്‍ജ്ജനിക്കുന്നു

suji
നിരോധിച്ച നോട്ടുകള്‍ ചെന്നൈ ജയിലില്‍ പുനര്‍ജ്ജനിക്കുന്നു

നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ കോടിക്കണക്കിന് വരും. ഇതുമുഴുവന്‍ ഈ റിസര്‍വ്വ് ബാങ്ക് എന്ത് ചെയ്യുമെന്ന് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ നോട്ടുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ തമിഴ്‌നാട് ചെന്നൈയിലെ പുഴല്‍ സെന്‍ഡ്രല്‍ ജയിലിലേക്ക് ചെന്നാല്‍ മതി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇവിടുത്തെ തടവുകാര്‍ നിരോധിച്ച നോട്ടുകള്‍ക്ക് പുനര്‍ജന്മം നല്‍കുകയാണ്.

കീറിയെടുക്കുന്ന നോട്ടുകള്‍ സ്‌റ്റേഷനറി ഉത്പന്നങ്ങളായി രൂപഭാവം മാറുകയാണ്. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ചുള്ള ഫയല്‍ നിര്‍മ്മാണം നടക്കുന്ന ഏക ജയിലാണ് പുഴല്‍. റിസര്‍വ്വ് ബാങ്കാണ് ഉപയോഗം കഴിഞ്ഞ നോട്ടുകള്‍ ജയിലിന് സപ്ലൈ ചെയ്യുന്നത്. ഇതുപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌റ്റേഷനറി ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളിലാണ് ഉപയോഗിക്കുന്നത്.

നോട്ടുകള്‍ ചെറിയ കഷ്ണങ്ങളാക്കി പള്‍പ്പ് രൂപത്തിലാക്കിയ ശേഷമാണ് 30ഓളം തടവുകാര്‍ ഫയല്‍ നിര്‍മ്മാണം നടത്തുന്നത്. എട്ട് മണിക്കൂര്‍ ജോലിക്ക് ഇവര്‍ക്ക് 160 മുതല്‍ 200 രൂപ വപെ ദിവസ വേതനവും നല്‍കുന്നുണ്ട്.

 

 

English summary
In Chennai jail inmates turn demonetised notes into stationery
topbanner topbanner

More News from this section

Subscribe by Email